മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Saturday 10 November 2012

stop corruption

ഹസാരെ സംഘം ഭാരത യാത്രയ്ക്ക്
ന്യൂദല്‍ഹിയിലെ മഹാരാഷ്ട്ര സദനില്‍ നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ മുദ്രാവാക്യം വിളിക്കുന്ന അണ്ണാ ഹസാരെയും സംഘവും. കിരണ്‍ ബേദി, മേധാ പട്കര്‍ എന്നിവര്‍ സമീപം
ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാള്‍ ഗ്രൂപ്പുമായുള്ള ഭിന്നതയെ തുടര്‍ന്ന് അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഉള്‍വലിഞ്ഞു നിന്ന അണ്ണാ ഹസാരെ പുതിയ നീക്കവുമായി രംഗത്ത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായ അഴിമതി വിരുദ്ധ ജനമുന്നേറ്റം സംഘടിപ്പിക്കുമെന്നാണ് വാഗ്ദാനം. സ്വന്തം ടീമിനെയും അദ്ദേഹം പ്രഖ്യാപിച്ചു.
അരവിന്ദ് കെജ്രിവാളും മറ്റും രാഷ്ട്രീയമായി നീങ്ങുന്ന പശ്ചാത്തലത്തില്‍ ലോക്പാല്‍ സമരമുഖത്തുനിന്ന് രണ്ടു മാസം മുമ്പാണ് ഹസാരെ നാടകീയമായി പിന്മാറിയത്. ലോക്പാല്‍ ഏകോപന സമിതിയുടെ മുഖംമാറ്റി പുന$സംഘടിപ്പിക്കുകയാണ് ഇപ്പോള്‍ ഹസാരെ ചെയ്തത്. കരസേനാ മുന്‍മേധാവി വി.കെ. സിങ്ങാണ് പുതിയ താരം. 15 അംഗ ഏകോപന സമിതിയില്‍ റിട്ട. ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ, കിരണ്‍ ബേദി, മേധാ പട്കര്‍, അരവിന്ദ് ഗൗഡ്, രാകേഷ് റഫീഖ് തുടങ്ങിയവരുണ്ട്.
അഴിമതിക്കെതിരെ ഇന്ത്യ എന്ന മുന്നേറ്റം പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഹസാരെ സംഘം പ്രസ്താവനയില്‍ പറഞ്ഞു. ഇത് കെജ്രിവാള്‍ സംഘവുമായൊരു ഏറ്റുമുട്ടലിന് വഴിയൊരുക്കിയേക്കാം. ‘അഴിമതിക്കെതിരെ ഇന്ത്യ’എന്ന പേര് അവരും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.
പുതിയ ടീമംഗങ്ങള്‍ അഴിമതിക്കെതിരെ ജനുവരി 30 മുതല്‍ രാജ്യവ്യാപക പര്യടനം നടത്തുമെന്ന് ഹസാരെ പറഞ്ഞു. ജന്‍ലോക്പാല്‍ ബില്‍ കൊണ്ടുവരുകയോ, അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയോ വേണം. കര്‍ഷക ഭൂമി, കര്‍ഷക പ്രശ്നം എന്നിവ യാത്രകളില്‍ ഏറ്റെടുക്കുമെന്നും ഹസാരെ പറഞ്ഞു.