മുല്ലപ്പെരിയാര്‍: മുന്‍കരുതല്‍ എടുക്കണമെന്ന് ഹൈക്കോടതി
Posted on: 30 Nov 2011
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് വ്യക്തമായ പദ്ധതി നല്കാന് ഹൈക്കോടതി ആവശ്യപ്പെട്ടു. അണക്കെട്ട് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കയില്‍ നില്ക്കുമ്പോള് എന്തുകൊണ്ടാണ് ഇതുസംബന്ധിച്ചുള്ള മുന്‍കരുതല്‍ നടപടികള്‍ വൈകുന്നതെന്നും കോടതി ആരാഞ്ഞു. ഡിസംബര്‍ രണ്ടിനകം ദുരന്ത നിവാരണത്തിന് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച നടപടികള്‍ വേഗത്തില്‍ ചെയ്യണമെന്നും മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കുളമവ്, ചെറുതോണി അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ത്താന്‍ തയ്യാറാണെന്നും ഇതിനുവേണ്ടി വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മധുര: വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വൈഗൈ നദിയിലെ ഡാം തകര്‍ന്നു. രാമനാഥപുരം ജില്ലയിലെ നന്ദി വലസൈ വില്ലേജില്‍ ഒന്‍പത് മാസം മുമ്പ് നിര്‍മ്മിച്ച ചെക്ക്ഡാമാണ് ഇന്നലെ തകര്‍ന്നത്. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
കുടിവെള്ളപദ്ധതിക്കായാണ് 14 കോടി രൂപ ചെലവില്‍ ചെക്ക് ഡാം നിര്‍മ്മിച്ചത്. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാക്കുമെന്ന് ആരോപിച്ച് ഡാം നിര്‍മ്മാണ സമയത്തുതന്നെ പ്രദേശവാസികള്‍ എതിര്‍പ്പുമായി എത്തിയിരുന്നു.
കളക്ടര്‍ അരുണ്‍ റോയിയുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കെ. രത്തിനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
കാലപ്പഴക്കം മൂലം വിവാദത്തിലായ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ടണല്‍ വഴി വൈഗൈ നദിയിലേക്കും വൈഗൈ അണക്കെട്ടിലേക്കും തമിഴ്നാട് ജലം എത്തിക്കുന്നുണ്ട്.

വെള്ളപ്പൊക്കം:
വൈഗൈ നദിയിലെ ചെക്ക് ഡാം തകര്‍ന്നു

കേരളാ എം.പിമാര്‍ മനുഷ്യാവകാശ കമ്മീഷനെ കണ്ടു
Posted on: 30 Nov 2011
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ നിവേദനം നല്കി. ഇക്കാര്യം പരിശോധിക്കാമെന്ന് എം.പിമാര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ്് കെ.ജി. ബാലകൃഷ്ണന് ഉറപ്പുനല്‍കുകയും ചെയ്തതായാണ് വിവരം.
അടുത്ത തിങ്കളാഴ്ച്ച ചേരുന്ന കമ്മിഷന്റെ സമ്പൂര്‍ണ യോഗമാകും വിഷയം പരിഗണിക്കുക. മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച പ്രശ്നം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ എം.പിമാര്‍ക്ക് ഉറപ്പുനല്‍കിയതായി സംഘത്തിലുണ്ടായിരുന്ന പി.കരുണാകരന് എം.പി. പറഞ്ഞു.
ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ ദുരന്ത സാഹചര്യം നേരിടുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ദേശീയ ദുരന്ത പരിപാലന അതോറിറ്റിയെ ചുമലപ്പെടുത്തിഅടുത്ത തിങ്കളാഴ്ച്ച ചേരുന്ന കമ്മിഷന്റെ സമ്പൂര്‍ണ യോഗമാകും വിഷയം പരിഗണിക്കുക. മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച പ്രശ്നം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ എം.പിമാര്‍ക്ക് ഉറപ്പുനല്‍കിയതായി സംഘത്തിലുണ്ടായിരുന്ന പി.കരുണാകരന് എം.പി. പറഞ്ഞു.