Tuesday, 28 December 2010
Saturday, 4 December 2010
ലഷ്‌കര്‍ ഭീഷണി:
കൊച്ചി മെട്രോ മൂന്നുമാസത്തിനകം കേന്ദ്രാനുമതി:ഇ.ശ്രീധരന്‍ MATHRUBHUMI
പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 159 കോടി രൂപ അനുവദിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുയായിരുന്നു അദ്ദേഹം.
വിഷത്തിലും വളരുന്ന ബാക്ടീരിയ;
ഭൂമിക്ക് വെളിയില്‍ ജീവന് പുതിയ സാധ്യത
-ജോസഫ് ആന്റണി
ശാസ്ത്രലോകത്തിന് പരിചിതമായ രാസചേരുവകളല്ലാതെയും ജീവന്‍ നിലനില്‍ക്കാമെന്ന് നാസ ഗവേഷകരുടെ കണ്ടെത്തല്‍. ജീവതന്മാത്രകളിലെ അനിവാര്യ ഘടകങ്ങളിലൊന്നായി കരുതപ്പെടുന്ന ഫോസ്ഫറസിന് പകരം കൊടുംവിഷമായ ആഴ്‌സെനിക്കിലും ജീവന്‍ നിലനില്‍ക്കാമെന്നാണ് കണ്ടെത്തിയത്. ഭൂമിക്ക് വെളിയില്‍ ജീവന്‍ തേടുന്നവര്‍ക്ക് പുത്തന്‍ സാധ്യത തുറക്കുന്ന കണ്ടെത്തലാണിതെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ ലക്കം 'സയന്‍സ്' മാഗസിനിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ജീവന്റെ നിലനില്‍പ്പിന് അനിവാര്യമെന്ന് കരുതുന്ന ആറ് മൂലകങ്ങളുണ്ട്- കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവ. 'ഡി.എന്‍.എ., പ്രോട്ടീനുകള്‍, കൊഴുപ്പ് എന്നീ ജീവതന്മാത്രകളുടെ സൃഷ്ടിക്ക് ഈ മൂലകങ്ങള്‍ ആവശ്യമാണ്'-നാസ ഗവേഷക ഫെലിസ വൂള്‍ഫ് സിമോന്‍ അറിയിക്കുന്നു. ഇതില്‍ ഫോസ്ഫറസിന് പകരം ആഴ്‌സെനിക് ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഒരിനം ബാക്ടീരിയയ്ക്ക് സാധിക്കുമെന്നാണ് ഫെലിസയും കൂട്ടരും കണ്ടെത്തലാണ്.
ബാക്ടീരിയയുടെ ഡി.എന്‍.എ ഉള്‍പ്പടെയുള്ള സുപ്രധാന ജീവതന്മാത്രകളില്‍ ഫോസ്ഫറസിന് പകരം ആര്‍സെനിക്ക് സ്ഥാനം പിടിക്കുന്നതായും ഗവേഷകര്‍ കണ്ടു. സാധാരണഗതിയില്‍ ജീവതന്മാത്രകളെ പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള ആര്‍സെനിക്ക്, ജീവന്റെ അടിസ്ഥാന മൂലകങ്ങളിലൊന്നായി മാറുന്ന വിചിത്ര കാഴ്ചയാണിത്. ജീവതന്മാത്രകളുടെ നിലനില്‍പ്പിന് ഫോസ്ഫറസ് കൂടിയേ തീരൂ എന്ന അംഗീകൃത വസ്തുത പുതിയ കണ്ടത്തല്‍ വഴി ചോദ്യം ചെയ്യപ്പെടുകയാണ്. ആവര്‍ത്തന പട്ടികയില്‍ ഫോസ്ഫറിസിന് അടുത്ത സ്ഥാനമാണ് ആര്‍സെനികിന്റേത്.
നമുക്കറിയാത്ത രൂപത്തിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടാകാം എന്നാണ് പുതിയ പഠനം സൂചന നല്‍കുന്നത്-അരിസോണ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഏരിയല്‍ അന്‍ബാര്‍ പറയുന്നു. അപരിചിതമായ അവയെ 'വിചിത്ര ജീവന്‍' എന്നാണ് പഠനത്തില്‍ പങ്കാളിയായ പോള്‍ ഡേവീസ് വിശേഷിപ്പിക്കുന്നത്. 'വിചിത്ര ജീവന്റെ' രൂപത്തിലാകാം അന്യഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യമുള്ളതെന്ന് ഗവേഷകര്‍ കരുതുന്നു.
കാലിഫോര്‍ണിയയില്‍ മോണോ തടാകത്തിലെ എക്കലില്‍ നിന്ന് ലഭിച്ച 'ഗാമാപ്രോട്ടിയോബാക്ടീരിയ'യുടെ ഒരു പ്രത്യേക വകഭേദത്തെയാണ് ഫെലിസയും സംഘവും പഠനവിധേയമാക്കിയത്. പരീക്ഷണശാലയില്‍ ഫോസ്ഫറസ് വളരെ കുറവും ആഴ്‌സെനിക് കൂടുതലുമുള്ള അന്തരീക്ഷത്തില്‍ ബാക്ടീരിയ വകഭേദത്തെ അവര്‍ വളര്‍ത്തി. ഫോസ്ഫറസ് തീരെക്കുറഞ്ഞ അന്തരീക്ഷത്തില്‍ ആഴ്‌സെനിക് 'പോഷക'മാക്കി ബാക്ടീരിയ വളര്‍ന്നു പെരുകി. അതിന്റെ സുപ്രധാന ജീവകോശങ്ങളില്‍ ഫോസ്ഫറസിന്റെ സ്ഥാനം ആഴ്‌സെനിക് ഏറ്റെടുത്തതായും മാസ് സ്‌പെക്ട്രോസ്‌കോപ്പി പോലുള്ള ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഗവേഷകര്‍ മനസിലാക്കി.
ആഴ്‌സെനിക്ക് വിഘടിപ്പിച്ച് വിഷാംശം നീക്കാന്‍ സഹായിക്കുന്ന ചിലയിനം ബാക്ടീരിയകളെ ജനിതകപരിഷ്‌ക്കരണം വഴി ശാസ്ത്രലോകം മുമ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളില്‍ കിണറുകളില്‍ നിന്ന് ആഴ്‌സെനിക് വിഷാംശം നീക്കംചെയ്യാന്‍ ആ സൂക്ഷ്മജീവികളെ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍, ഫോസ്ഫറസിന് പകരം ആഴ്‌സനിക്കിനെ ആശ്രയിച്ച് ജീവിക്കുന്ന ബാക്ടീരിയ ശാസ്ത്രലോകത്തിന് പുതുമയാണ്. അന്യഗ്രഹ ജീവന്‍ തേടുന്നതില്‍ മാത്രമല്ല, ഭാവിയില്‍ പുതിയ ഔഷധങ്ങള്‍ രൂപപ്പെടുത്താനും ഇത്തരം കണ്ടെത്തലുകള്‍ സഹായിച്ചേക്കും.
Wednesday, 1 December 2010
Posted On: Sun, 28 Nov 2010 23:09:14
സ്പെക്ട്രം ലൈസന്‍സ് ലഭിച്ചവര്‍ക്ക് ഐഎസ്‌ഐ ബന്ധവും: സുബ്രഹ്മണ്യന്‍സ്വാമി
Posted On: Sun, 28 Nov 2010 23:09:14
ന്യൂദല്‍ഹി: സ്പെക്ട്രം കുംഭകോണത്തില്‍ ലൈസന്‍സ് ലഭിച്ചവരില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെയും കൂട്ടാളികള്‍. കോടികളുടെ അഴിമതി നടന്നുവെന്നതിനപ്പുറം ദേശസുരക്ഷയ്ക്ക് അതീവ ഭീഷണിയുയര്‍ത്തുന്ന ഇടപാടായിരുന്നു സ്പെക്ട്രം അനുവദിച്ചതിലൂടെ മന്ത്രി രാജ നടത്തിയതെന്ന് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍സ്വാമി പറഞ്ഞു. സ്പെക്ട്രം ഇടപാടിലെ നടുക്കുന്ന അണിയറ നാടകങ്ങള്‍ നേരില്‍കണ്ട ദേശസ്നേഹികളായ രണ്ട് ഉദ്യോഗസ്ഥര്‍ മനസ്സ് മടുത്ത് ഉദ്യോഗത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് പറഞ്ഞതായും സ്വാമി വെളിപ്പെടുത്തി. ഒരു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതായാലും ഡിസംബര്‍ ആദ്യവാരം സ്പെക്ട്രം അഴിമതി നടത്തിയ മുന്‍ കേന്ദ്രമന്ത്രി രാജക്കെതിരെ ക്രിമിനല്‍ കേസ് കൊടുക്കുമെന്നും സ്വാമി പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കഴിവില്ലായ്മയാണ് ഈ വിഷയത്തില്‍ പ്രകടമായതെന്ന് സ്വാമി പറഞ്ഞു. ക്രിമിനല്‍ നടപടി ചട്ടത്തിലെ വകുപ്പ് 391 പ്രകാരമാണ് രാജക്കെതിരെ നിയമനടപടി സ്വീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. അഴിമതിയില്‍ പങ്കാളികളായവരുടെ കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ വെളിപ്പെടുത്തുമെന്നും സ്വാമി വ്യക്തമാക്കി.
താങ്കളുടെ ആരോപണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന കോണ്‍ഗ്രസ് നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് ആദ്യം പറഞ്ഞത് ഞാന്‍ പ്രധാനമന്ത്രിയെ സഹായിക്കുന്നുവെന്നാണ് പിന്നീട് അവര്‍ തന്നെ പറയുന്നു രാഷ്ട്രീയലാക്കോടെയാണെന്ന്. രണ്ട് നിലപാടുകളും എങ്ങനെ പൊരുത്തപ്പെടും, സുബ്രഹ്മണ്യന്‍സ്വാമി മറുപടി നല്‍കി.
2008 ജനുവരി 10 ന് ആദ്യം വരുന്നവര്‍ക്ക് ആദ്യം സ്പെക്ട്രം ലൈസന്‍സ് നല്‍കുമെന്ന അറിയിപ്പുണ്ടായി. വൈകിട്ട് 3.30 മുതല്‍ 4.30 വരെ ഡിമാന്റ് ഡ്രാഫ്റ്റ് സമര്‍പ്പിച്ച് അപേക്ഷ നല്‍കാനും സമയം അനുവദിച്ചു. ഓപ്പറേറ്റര്‍മാര്‍ക്ക് ആകെ ലഭിച്ചത് ഒരു മണിക്കൂര്‍ സമയമാണ്. സ്പെക്ട്രം അനുവദിച്ചത് മന്ത്രിക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമാണ്. ഇതുസംബന്ധിച്ച എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കുമെന്നും സ്വാമി പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് കത്തയച്ചെങ്കിലും മൂന്ന്, നാലുമാസം കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമികമായും ഒരു സാമ്പത്തിക വിദഗ്ധനായ മന്‍മോഹന് നിയമപരമായ കാര്യങ്ങളില്‍ ഗ്രാഹ്യമില്ല. സ്വാഭാവികമായും അദ്ദേഹം കത്ത് ഓഫീസിന് കൈമാറും. മൂന്നുമാസത്തിനകം കത്തിന് മറുപടി നല്‍കാനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. ഇക്കാര്യമാണ് സുപ്രീംകോടതി നിരീക്ഷണത്തിലുള്ളത്.
ബ്ലാക്മെയില്‍ ചെയ്യുന്നയാളായി ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന് ജയലളിതക്കെതിരെ അഴിമതിക്കേസ് കൊടുത്തിട്ടുണ്ട്. പിന്‍വലിച്ചിട്ടില്ല. കോണ്‍ഗ്രസുകാരുടെ പോലെയല്ല ഞാന്‍. രാജീവ് വധക്കേസില്‍ ഡിഎംകെയെ പ്രതിചേര്‍ത്തു. അവര്‍ക്കെതിരെ അന്വേഷണവും തുടങ്ങി. എന്നാല്‍ രാഷ്ട്രീയ ബാന്ധവത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കേസുകള്‍ പിന്‍വലിക്കുകയായിരുന്നു-സ്വാമി മറുപടി നല്‍കി.
കൊറിയന്‍ കമ്പനിക്കുവേണ്ടി ഒരു കള്ളക്കളി
Posted on: 02 Dec 2010
കെ.ആര്‍. ഉണ്ണിത്താന്‍
കേരളത്തില്‍ ഏറ്റവും ഒടുവിലായി പുറത്തുവന്നിട്ടുള്ള അഴിമതിക്കഥ വൈദ്യുതിബോര്‍ഡിലെ ആര്‍-എ.പി.ഡി.ആര്‍.പി. പദ്ധതിയുടെ ഭാഗമായ സമഗ്ര കമ്പ്യൂട്ടര്‍വത്കരണത്തിന് ഒരു കൊറിയന്‍ കമ്പനിയെ തിരഞ്ഞെടുത്തതാണ്. 240 കോടി രൂപയുടെ ദര്‍ഘാസ് സമര്‍പ്പിച്ച കെപ്‌കോ ഡാറ്റാ നെറ്റ്‌വര്‍ക്ക് (ഗഒച) എന്ന കൊറിയന്‍ കമ്പനിക്ക് കരാര്‍ ലഭിക്കാന്‍ അര്‍ഹതയില്ല. അര്‍ഹതയുള്ള രണ്ട് കമ്പനികളെ രണ്ടു ഘട്ടങ്ങളില്‍ ചട്ടങ്ങളും നയങ്ങളും ലംഘിച്ച് ഒഴിവാക്കി. ഇതുവഴി കേരള സംസ്ഥാനത്തിന് 52 കോടി രൂപയുടെ നഷ്ടം ഉണ്ടായി. കോടിക്കണക്കിനു രൂപയുടെ ആവര്‍ത്തന നഷ്ടം വേറെ
വൈദ്യുതി മേഖലയുടെ പരിഷ്‌കരണവും ത്വരിത വൈദ്യുതി വികസനവും ലക്ഷ്യമാക്കി പുനരാവിഷ്‌കരിക്കപ്പെട്ട കേന്ദ്രപദ്ധതിയാണ് ആര്‍ - എ.പി.ഡി.ആര്‍.പി. (ഞവീറിുരറുിവലഎരരവാവിമറവല ജ്‌നവ്രി ഒവ്വവാ്്യൗവൃറ മൃല ഞവശ്ിൗീ ജി്ഷിമൗൗവ). ഏതാണ്ട് 50,000 കോടി രൂപയോളം കേന്ദ്രഗവണ്‍മെന്റ് ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഇതിന് രണ്ടു ഘട്ടങ്ങളുണ്ട്. കാര്യക്ഷമതയും ഉപഭോക്തൃസൗഹൃദവും വര്‍ധിപ്പിക്കാനും വൈദ്യുതിനഷ്ടം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള സമഗ്ര കമ്പ്യൂട്ടര്‍വത്കരണമാണ് ഒന്നാം ഘട്ടത്തിന്റെ പ്രധാനപ്പെട്ട ഒന്നാംഭാഗം. ഇതേ ലക്ഷ്യത്തോടെ, അവശ്യംവേണ്ട ലൈനുകള്‍ നിര്‍മിക്കലും ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കലുമൊക്കെയാണ് രണ്ടാംഘട്ടം. ഇന്ത്യയൊട്ടാകെ ഈ പദ്ധതി നടപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മേല്‍നോട്ടത്തിനുമായി, കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമായ പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് .
കേരളത്തില്‍ ഈ പരിപാടിയുടെ ഒന്നാം ഘട്ടം നടപ്പാക്കുന്നതിന് 214 കോടി രൂപ കേന്ദ്രഗവണ്‍മെന്റ് വായ്പയായി അനുവദിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തിന്റെ രണ്ടാംഭാഗത്തിന്റെ - എ.പി.ഡി.ആര്‍.പി. ചെലവില്‍പ്പെടുത്താന്‍ കഴിയാത്തത് - ചെലവ് പൂര്‍ണമായും സംസ്ഥാന ഗവണ്‍മെന്റ് വഹിക്കണം. രണ്ടും ചേര്‍ത്ത് 240 കോടി രൂപയുടെ പദ്ധതിയാണ് ഒന്നാം ഘട്ടത്തിന്റേത്. പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളെക്കൊണ്ട് ഈ പദ്ധതിയുടെ വിവിധങ്ങളായ പ്രവൃത്തികള്‍ ചെയ്യിക്കുകയും മൂന്നുവര്‍ഷം കൊണ്ട് അവ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ അനുവദിച്ചിട്ടുള്ള വായ്പ തിരിച്ചടയ്‌ക്കേണ്ടതില്ല. അല്ലെങ്കില്‍ പലിശസഹിതം പണം തിരിച്ചടയ്ക്കണം. രണ്ടാം ഘട്ടത്തിന്റെ ചെലവില്‍ 25ശതമാനം വായ്പയായിത്തരും. കേന്ദ്ര ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുള്ള നിലവാരത്തിലേക്ക് പ്രസരണവാണിജ്യനഷ്ടം കുറച്ചുകൊണ്ടുവരാന്‍ അഞ്ചു കൊല്ലംകൊണ്ടു കഴിഞ്ഞാല്‍ ചെലവിന്റെ 50 ശതമാനം വരെ ഗ്രാന്റായി ലഭിക്കും. കേരളത്തില്‍ രണ്ടാംഘട്ടത്തിന് ഏകദേശം 300 - 350 കോടി ചെലവു വരും. അത് സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവഴിക്കണം. ഒരു വന്‍ പദ്ധതി എന്ന നിലയില്‍ സ്വാഭാവികമായും സംസ്ഥാന ഗവണ്‍മെന്റിന്റെ ചര്‍ച്ചയ്ക്കും നയപരമായ തീരുമാനങ്ങള്‍ക്കും ഇക്കാര്യം തുടക്കത്തില്‍ത്തന്നെ വിധേയമാകേണ്ടതായിരുന്നു. അതുണ്ടായിട്ടുണ്ടോ?
ഈ പദ്ധതി നടപ്പാക്കുന്നതിന് വൈദ്യുതി സ്ഥാപനങ്ങള്‍ ഐ.ടി. കണ്‍സള്‍ട്ടന്റിനെ നിയമിക്കണമെന്ന്, പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, നിയമിക്കാന്‍ തീരുമാനിച്ചാല്‍ ആ സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഫീഡ്ബാക്ക് വെന്‍ച്വേഴ്‌സ്, മാസ്‌ടെക് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള ഒരു കണ്‍സോര്‍ഷ്യത്തെ കേരളത്തില്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഐ.ടി. കണ്‍സള്‍ട്ടന്റായി നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് കണ്‍സള്‍ട്ടന്‍സി ഫീസായി ഏതാണ്ട് 94 ലക്ഷം രൂപയാണ് നല്‍കേണ്ടത്.
ഒന്നാംഘട്ടത്തിന്റെ പ്രധാന ഭാഗമായ കമ്പ്യൂട്ടര്‍വത്കരണത്തിന് യോഗ്യതയുള്ള ഏജന്‍സിയെ തെരഞ്ഞെടുത്ത്, ആ ജോലികള്‍ ഏല്‍പ്പിക്കണമെന്ന് ആര്‍ - എ.പി.ഡി.ആര്‍.പി. സംബന്ധിച്ച് കേന്ദ്ര വൈദ്യുതിമന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. തുടര്‍ന്ന് യോഗ്യതയുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ പുറത്തിറക്കി. കേരളത്തില്‍ ഈ ഒന്നാംഘട്ടം നടപ്പാക്കാനുള്ള ദര്‍ഘാസ് (ഠ*ങ 56/2009 2010 ധഗട'ഏ എജഒഞജ/കഠകഎപ) വൈദ്യുതി ബോര്‍ഡ് ക്ഷണിക്കുകയും ടെന്‍ഡര്‍ ഫോമുകള്‍ 2010 മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 23 വരെ വില്‍ക്കുകയും ചെയ്തു. ആദ്യം പ്രഖ്യാപിച്ചിരുന്ന തീയതി മാറ്റി ദര്‍ഘാസുകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി 2010 മെയ് മൂന്ന് ആക്കി ബോര്‍ഡ് 'തിരുത്ത്' ഇറക്കിയിരുന്നു. ദര്‍ഘാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരുടെ രണ്ട് യോഗങ്ങള്‍ ഏപ്രില്‍ ഒമ്പതിനും 12-നും വിളിച്ചിരുന്നു.
കരാറില്‍ താത്പര്യമുള്ളവര്‍ എന്ന നിലയ്ക്ക് രാജ്യത്തെ മുന്‍നിരക്കമ്പനികളെല്ലാം ഏപ്രില്‍ 9-ന് വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുത്തിരുന്നു. നവരത്‌നകമ്പനിയായ ഭാരത് ഇലക്‌ട്രോണിക്‌സ് അടക്കം 22 കമ്പനികളാണ് അന്നുണ്ടായിരുന്നത്. ഭാരത് ഇലക്‌ട്രോണിക്‌സ് ദര്‍ഘാസ് സമര്‍പ്പിക്കാന്‍ രണ്ടുമാസത്തെ സമയമാണ് ആവശ്യപ്പെട്ടത്. അത് അനുവദിച്ചില്ല. സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉപയോഗത്തെ ആധാരമാക്കിയുള്ള കമ്പ്യൂട്ടര്‍വത്കരണമായിരുന്നു കര്‍ശനമായി പാലിച്ചിരിക്കേണ്ട കരാര്‍ വ്യവസ്ഥ. ഇത് ഒഴിവാക്കണമെന്നായിരുന്നു പല കമ്പനികളും ആവശ്യപ്പെട്ടത്. കരാറുകാര്‍ക്ക് വന്‍ ലാഭമുണ്ടാക്കുന്നതും വൈദ്യുതിബോര്‍ഡിന് കോടിക്കണക്കിന് രൂപയുടെ ആവര്‍ത്തനനഷ്ടം ഉണ്ടാക്കുന്നതുമായിരുന്നു ആവശ്യം. അതും അന്നനുവദിച്ചില്ല. ഈ യോഗത്തിനുശേഷം കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുന്ന, ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന 14 തിരുത്തുകളാണ് 2010 ഏപ്രില്‍ 13-ന് ബോര്‍ഡ് പുറത്തിറക്കിയത്. ഈ സാഹചര്യത്തില്‍ എട്ടു കമ്പനികള്‍ മാത്രമാണ് കരാറിനു വേണ്ടിയുള്ള മത്സരത്തില്‍ പങ്കെടുത്തത്. ഓമ്‌നി അഗേറ്റ്, കെപ്‌കോ ഡാറ്റാ നെറ്റ്‌വര്‍ക്ക് (ഗഒച), കെ.എല്‍.ജി., ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് (ഠ*ട), റിലയന്‍സ്, മിക്ക് ഇലക്‌ട്രോണിക്‌സ് (ങക*), വിപ്രോ, ഇന്‍ഫോസിസ് എന്നീ സ്ഥാപനങ്ങളായിരുന്നു അവ.
കരാര്‍ത്തുക സംബന്ധിച്ച ദര്‍ഘാസിന്റെ (ജിഹരവ യഹല) മൂല്യനിര്‍ണയത്തിനു മുമ്പു തന്നെ സാങ്കേതിക യോഗ്യതയില്ല എന്നുപറഞ്ഞ്, ഓമ്‌നി അഗേറ്റ് എന്ന സ്ഥാപനത്തിന്റെ ദര്‍ഘാസ്, മറ്റ് ഏഴ് ദര്‍ഘാസുകളോടൊപ്പം പൊട്ടിച്ച് അവരെ മത്സരത്തില്‍ പങ്കാളികളാക്കിയില്ല. ഇതുസംബന്ധിച്ച് ബോര്‍ഡധികാരികള്‍ നല്‍കിയ വിശദീകരണം, ഓമ്‌നി അഗേറ്റ് ഉള്‍ക്കൊള്ളുന്ന കണ്‍സോര്‍ഷ്യത്തെ, പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ദര്‍ഘാസില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളവരായി അംഗീകരിച്ചിട്ടില്ല എന്നായിരുന്നു. ഈ വിശദീകരണം പിന്നീട് തിരുത്തേണ്ടിവന്നു. കാരണം അംഗീകാരമുള്ള കണ്‍സോര്‍ഷ്യമാണെന്ന് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ബോര്‍ഡിനെ അറിയിച്ചു. അപ്പോള്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുവേണ്ട സാങ്കേതിക യോഗ്യത നേടാനുള്ള മാര്‍ക്ക് ഓമ്‌നി അഗേറ്റിനില്ല എന്നായി ബോര്‍ഡ്. അറിയാന്‍ കഴിഞ്ഞിട്ടുള്ള വിവരങ്ങളും ലഭ്യമായ രേഖകളും വെച്ചുപരിശോധിച്ചപ്പോള്‍ ഇതും ശരിയല്ല. മൂല്യനിര്‍ണയക്കമ്മിറ്റി നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ പ്രകാരം മാര്‍ക്ക് നല്‍കിയിരുന്നെങ്കില്‍, ഓമ്‌നി അഗേറ്റിനും സാങ്കേതിക യോഗ്യതയുണ്ടാകുമായിരുന്നു എന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്. ആധികാരികമായ അന്വേഷണം നടക്കേണ്ടുന്ന ഒരു കാര്യമിതാണ്.
ഇക്കാര്യത്തില്‍, ഓമ്‌നി അഗേറ്റിനെ ഒഴിവാക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നു ബലമായി സംശയിക്കാന്‍ ഇടനല്‍കുന്ന നടപടികള്‍ ബോര്‍ഡിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. സാങ്കേതിക മൂല്യനിര്‍ണയം സംബന്ധിച്ച് നേരത്തേയുണ്ടായിരുന്ന മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ 2010 മെയ് 26-ന് ഇറക്കിയിട്ടുള്ള രേഖയില്‍ ഇപ്രകാരം പറയുന്നു: ഒരു സ്ഥാപനത്തില്‍ നിന്ന് സാങ്കേതിക യോഗ്യത സംബന്ധിച്ച ദര്‍ഘാസും (ഞ/ഝ/ഠവരസൃഹരമാ ഏഹല) കരാര്‍തുക സംബന്ധിച്ച ദര്‍ഘാസും (ഞ/ജ/ജിഹരവ ഏഹല) ഒരുമിച്ചാണ് സ്വീകരിക്കപ്പെടുക. അവയില്‍ സാങ്കേതിക യോഗ്യത സംബന്ധിച്ച ദര്‍ഘാസുകള്‍ പൊട്ടിച്ച് നാല് ആഴ്ചയ്ക്കുള്ളില്‍ അവയുടെ മൂല്യനിര്‍ണയം നടത്തിയിരിക്കണം. ഇതു സംബന്ധിച്ച അവസാന തീരുമാനം അതിനെ തുടര്‍ന്നുവരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ എടുത്തിരിക്കണം. സാങ്കേതിക യോഗ്യത സംബന്ധിച്ച മൂല്യനിര്‍ണയത്തെത്തുടര്‍ന്ന് ഒഴിവാക്കുന്ന സ്ഥാപനങ്ങളുടെ വിവരം കാര്യകാരണങ്ങള്‍ വിശദീകരിച്ച്, കരാര്‍തുക സംബന്ധിച്ച ദര്‍ഘാസ് പൊട്ടിക്കുന്നതിനു രണ്ട് പ്രവൃത്തിദിവസങ്ങള്‍ക്കുമുന്‍പ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷനെ അറിയിച്ചിരിക്കണം. മൂന്നുമാസങ്ങള്‍ക്കുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കി, വിവരസാങ്കേതികവിദ്യ സംബന്ധിച്ച പണികള്‍ ഏല്പിക്കാവുന്ന കരാറുകാരനെ കണ്ടെത്തിയിരിക്കണം. ഇത്രയും സമയം പോരെന്നുണ്ടെങ്കില്‍ കാരണങ്ങള്‍ വിശദീകരിച്ച് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷനെ അയച്ചിരിക്കണം.
സാങ്കേതിക യോഗ്യത സംബന്ധിച്ച ദര്‍ഘാസുകള്‍ പൊട്ടിച്ച് മൂല്യനിര്‍ണയം നടത്തിയ ഐ.ടി. കണ്‍സള്‍ട്ടന്റ്, തങ്ങളുടെ ശുപാര്‍ശകളും ആ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കുകയുണ്ടായി. ഈ റിപ്പോര്‍ട്ടുമായി മൂല്യനിര്‍ണയക്കമ്മിറ്റി യോഗം ചേരുന്നത് 2010 ജൂണ്‍ രണ്ടിനാണ്. ഐ.ടി. കണ്‍സള്‍ട്ടന്റിന്റെ, പക്ഷപാതപരമെന്നു വളരെ വ്യക്തമാകുന്ന നിര്‍ദേശങ്ങള്‍ പോലും മൂല്യനിര്‍ണയക്കമ്മിറ്റി അംഗീകരിക്കുമ്പോള്‍, കമ്മിറ്റിയല്ല, കണ്‍സള്‍ട്ടന്റാണ് മൂല്യനിര്‍ണയം നടത്തിയത് എന്ന് ആക്ഷേപം ഉണ്ടായാല്‍ കുറ്റം പറയാനാവില്ല. 94 ലക്ഷം രൂപ മുടക്കി കണ്‍സള്‍ട്ടന്റിനെ നിയമിക്കേണ്ടതുണ്ടായിരുന്നോ എന്നചോദ്യത്തിനുകൂടിയുള്ള ഉത്തരമാണിതു നല്‍കുന്നത്. ഓമ്‌നി അഗേറ്റിനെ ഒഴിവാക്കാന്‍ തീരുമാനമെടുത്തുകൊണ്ടുള്ള മൂല്യനിര്‍ണയക്കമ്മിറ്റിയുടെ ജൂണ്‍ രണ്ടിലെ രേഖകളില്‍ പറയുന്നത്, അവരെ പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ അംഗീകരിക്കാത്തതുകൊണ്ട് ഒഴിവാക്കുന്നു എന്നാണ്. (അംഗീകാരം ഉണ്ട് എന്ന് തുടര്‍ന്ന് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ അറിയിക്കുകയുണ്ടായല്ലോ). ജൂണ്‍ രണ്ടിനുശേഷം മൂല്യനിര്‍ണയക്കമ്മിറ്റി കൂടിയിട്ടില്ല. കരാര്‍തുക സംബന്ധിച്ച ദര്‍ഘാസ് പൊട്ടിക്കുന്നത് ജൂണ്‍ ഏഴിനാണ്. അന്നു തിങ്കളാഴ്ചയാണ്. അതിനു മുന്‍പുള്ള രണ്ടുദിവസവും കേന്ദ്രഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തിദിവസങ്ങളല്ല. മൂല്യനിര്‍ണയക്കമ്മിറ്റി കൂടാതെയും ചട്ടമനുസരിച്ച് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷനെ അറിയിക്കാതെയും സാങ്കേതിക യോഗ്യതയ്ക്കുവേണ്ട മാര്‍ക്കില്ല എന്നുപറഞ്ഞ് എങ്ങനെയാണ് ജൂണ്‍ അഞ്ചിന് ഈ സ്ഥാപനത്തെ ദര്‍ഘാസിന്റെ അവസാനഘട്ടത്തില്‍ ഒഴിവാക്കാന്‍ കഴിയുക? ആരാണ് യഥാര്‍ഥത്തില്‍ ഒഴിവാക്കിയത്? ആരാണ് കണ്‍സള്‍ട്ടന്റിന് മൂല്യനിര്‍ണയം നടത്താന്‍ അധികാരം നല്‍കിയത്?
അല്‍പവസ്ത്രധാരിണികള്‍ക്ക് തടവും പിഴയും നല്‍കാന്‍ നിയമഭേദഗതിക്ക് നിര്‍ദേശം
Published on Wednesday, December 1, 2010 - 9:03 AM GMT ( 21 hours 3 min ago)
കുവൈത്ത്‌സിറ്റി: ബീച്ചുകളില്‍ അല്‍പവസ്ത്രം ധരിച്ച് സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ നിയമഭേദഗതിക്ക് നിര്‍ദേശം. നീന്തല്‍ വസ്ത്രമോ സമാനമായ രീതിയില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങളോ ധരിച്ച് പെതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് ശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നാണ് നിര്‍ദേശം. അല്‍പവസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഒരു വര്‍ഷം തടവും ആയിരം ദീനാര്‍ പിഴയും ശിക്ഷയായി നല്‍കണമെന്നാണ് ഇസ്‌ലാമിസ്റ്റ് എം.പിമാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.
വലീദ് തബ്തബാഇ, ജംആന്‍ ഹര്‍ബഷ്, ഫൈസല്‍ അല്‍ മുസ്‌ലിം, ഖാലിദ് സുല്‍ത്താന്‍ തുടങ്ങി ഒരു വിഭാഗം പാര്‍ലമെന്റ് അംഗങ്ങളാണ് നിയമഭേദഗതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്‍പവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന പ്രവണത പൊതുവില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം മുന്നോട്ടുവെക്കുന്നതെന്ന് എം.പി.മാര്‍ വിശദീകരിക്കുന്നു. കടലോരങ്ങളില്‍ സായാഹ്‌നം ചെലവഴിക്കാന്‍ വരുന്നവര്‍ മാന്യമായ വസ്ത്രധാരണം നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
വസ്ത്രധാരണത്തില്‍ കാണിക്കുന്ന ഉദാര സമീപനം കുടുംബത്തിലും സമൂഹത്തിലും മോശമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എം.പിമാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി അംഗീകരിച്ചതിന് ശേഷം മാത്രമേ പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുകയുള്ളൂ. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം മന്ത്രിസഭകൂടി സമ്മതം മൂളിയാല്‍ മാത്രമേ നിയമഭേദഗതി നടപ്പില്‍ വരികയുള്ളൂ.
അതിനിടെ, ചില ലിബറല്‍ ചിന്താഗതിക്കാരായ വനിതാ പാര്‍ലമെന്റ് അംഗങ്ങള്‍ ഇതിനകം തന്നെ നിയമഭേദഗതി നിര്‍ദേശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്്. വ്യക്തികളുടെ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ലംഘനമാണ് ഇസ്‌ലാമിസ്റ്റ് എം.പിമാരുടെ നിര്‍ദേശമെന്ന് വനിതാ എം.പി അസീല്‍ അല്‍ അവദി പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ശാഠ്യം പിടിക്കുന്നവര്‍ പുരുഷന്മാരുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളൊന്നും വെക്കാത്തത് വിവേചനമാണെന്നും അസീല്‍ അല്‍ അവദി പറഞ്ഞു.
വലീദ് തബ്തബാഇ, ജംആന്‍ ഹര്‍ബഷ്, ഫൈസല്‍ അല്‍ മുസ്‌ലിം, ഖാലിദ് സുല്‍ത്താന്‍ തുടങ്ങി ഒരു വിഭാഗം പാര്‍ലമെന്റ് അംഗങ്ങളാണ് നിയമഭേദഗതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്‍പവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന പ്രവണത പൊതുവില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം മുന്നോട്ടുവെക്കുന്നതെന്ന് എം.പി.മാര്‍ വിശദീകരിക്കുന്നു. കടലോരങ്ങളില്‍ സായാഹ്‌നം ചെലവഴിക്കാന്‍ വരുന്നവര്‍ മാന്യമായ വസ്ത്രധാരണം നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
വസ്ത്രധാരണത്തില്‍ കാണിക്കുന്ന ഉദാര സമീപനം കുടുംബത്തിലും സമൂഹത്തിലും മോശമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എം.പിമാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി അംഗീകരിച്ചതിന് ശേഷം മാത്രമേ പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുകയുള്ളൂ. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം മന്ത്രിസഭകൂടി സമ്മതം മൂളിയാല്‍ മാത്രമേ നിയമഭേദഗതി നടപ്പില്‍ വരികയുള്ളൂ.
അതിനിടെ, ചില ലിബറല്‍ ചിന്താഗതിക്കാരായ വനിതാ പാര്‍ലമെന്റ് അംഗങ്ങള്‍ ഇതിനകം തന്നെ നിയമഭേദഗതി നിര്‍ദേശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്്. വ്യക്തികളുടെ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ലംഘനമാണ് ഇസ്‌ലാമിസ്റ്റ് എം.പിമാരുടെ നിര്‍ദേശമെന്ന് വനിതാ എം.പി അസീല്‍ അല്‍ അവദി പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ശാഠ്യം പിടിക്കുന്നവര്‍ പുരുഷന്മാരുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളൊന്നും വെക്കാത്തത് വിവേചനമാണെന്നും അസീല്‍ അല്‍ അവദി പറഞ്ഞു.
സ്പെക്ട്രം അഴിമതി: പി.ജെ തോമസ് മേല്‍നോട്ടത്തിനില്ല
Posted On: Wed, 01 Dec 2010 11:30:48
ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസ് അന്വേഷണത്തിന് സി.വി.സി പി.ജെ തോമസ് മേല്‍നോട്ടം വഹിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിരാ റാഡിയയുടെ സംഭാഷണത്തിന്റെ ടേപ്പ് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
2ജി സ്പെക്ട്രം കേസില്‍ സി.ബി.ഐ നടത്തുന്ന അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണമെന്നുള്ള ആവശ്യത്തിന്മേലുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നിയമപ്രകാരം കേന്ദ്ര വിജിലന്‍സ് കമ്മിഷണറാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കേണ്ടത്.
എന്നാല്‍ പി.ജെ തോമസ് നേരത്തേ ടെലികോം സെക്രട്ടറി ആയിരുന്നപ്പോള്‍ സ്പെക്ട്രം ഇടപാടിനെ ന്യായീകരിച്ചിരുന്നു. ഇക്കാരണത്താല്‍ ഈ കേസ് പി.ജെ തോമസിന് നിഷ്പക്ഷമായി അന്വേഷിക്കാന്‍ കഴിയുമോയെന്ന് കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് കേസില്‍ ഇന്ന് രാവിലെ വാദം തുടങ്ങിയപ്പോള്‍ പി.ജെ തോമസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കില്ലെന്ന് വ്യക്തമാക്കിയത്.
അദ്ദേഹം അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുമെന്ന് അറിയിച്ചതായും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിരാ റാഡിയയുടെ സംഭാഷണത്തിന്റെ ടേപ്പ് കോടതിയില്‍ സൂക്ഷിക്കുന്ന കര്യത്തില്‍ എതിര്‍പ്പില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ടേപ്പ് സൂക്ഷിക്കുന്നത് സംബന്ധിച്ച അഭിപ്രായം അറിയിക്കാന്‍ ഇന്നലെ അദായ നികുതി വകുപ്പ് തലവനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
2ജി സ്പെക്ട്രം കേസില്‍ സി.ബി.ഐ നടത്തുന്ന അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണമെന്നുള്ള ആവശ്യത്തിന്മേലുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നിയമപ്രകാരം കേന്ദ്ര വിജിലന്‍സ് കമ്മിഷണറാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കേണ്ടത്.
എന്നാല്‍ പി.ജെ തോമസ് നേരത്തേ ടെലികോം സെക്രട്ടറി ആയിരുന്നപ്പോള്‍ സ്പെക്ട്രം ഇടപാടിനെ ന്യായീകരിച്ചിരുന്നു. ഇക്കാരണത്താല്‍ ഈ കേസ് പി.ജെ തോമസിന് നിഷ്പക്ഷമായി അന്വേഷിക്കാന്‍ കഴിയുമോയെന്ന് കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് കേസില്‍ ഇന്ന് രാവിലെ വാദം തുടങ്ങിയപ്പോള്‍ പി.ജെ തോമസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കില്ലെന്ന് വ്യക്തമാക്കിയത്.
അദ്ദേഹം അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുമെന്ന് അറിയിച്ചതായും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിരാ റാഡിയയുടെ സംഭാഷണത്തിന്റെ ടേപ്പ് കോടതിയില്‍ സൂക്ഷിക്കുന്ന കര്യത്തില്‍ എതിര്‍പ്പില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ടേപ്പ് സൂക്ഷിക്കുന്നത് സംബന്ധിച്ച അഭിപ്രായം അറിയിക്കാന്‍ ഇന്നലെ അദായ നികുതി വകുപ്പ് തലവനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
Subscribe to:
Posts (Atom)