മുല്ലപ്പെരിയാര്‍: മനുഷ്യാവകാശ കമ്മീഷന് മാര്‍ച്ചില്‍ പരിഗണിക്കും
Posted on: 05 Dec 2011
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം പരിഗണിക്കുന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷന് മാര്‍ച്ചിലേക്ക് മാറ്റി. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കമ്മീഷന് വിഷയം പരിഗണിക്കും. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഫുള്‍ബഞ്ചാണ് തീരുമാനം എടുത്തത്.
കേരളത്തില്‍നിന്നുള്ള എം.പിമാരുടെ സംഘം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ വിഷയം ഫുള്‍ ബഞ്ചിന് വിടാന്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് തീരുമാനിച്ചിരുന്നു. ഫിബ്രവരി 29 നകം ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ.