ഇനിയൊരു യുദ്ധം താങ്ങാനാവില്ലെന്ന് പാക്കിസ്ഥാന്‍
Posted On: Sun, 02 Jan 2011 22:04:33
ഇസ്ലാമബാദ്: ഇന്ത്യക്കും പാക്കിസ്ഥാനും ഇനിയൊരു യുദ്ധം താങ്ങാനുള്ള ശേഷിയില്ലെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളില്‍ ചര്‍ച്ച നടത്താന്‍ മാത്രമേ കഴിയൂ എന്നും ഗിലാനി അറിയിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ടെലിവിഷന്‍ ഷോയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. മുംബൈ ആക്രമണം സംബന്ധിച്ച ചര്‍ച്ചകളില്‍ ഇന്ത്യ പലപ്പോഴും ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്നും പാക്കിസ്ഥാനുമായി സഹകരിച്ചുപോകാന്‍ ഇന്ത്യ തയ്യാറാകുന്നില്ലെന്നും ഗിലാനി പറഞ്ഞു. ഇന്ത്യക്ക് ഉള്ളില്‍തന്നെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഈ വിഷയത്തിലുണ്ടെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനിലെ പി ടിവിയും ദുന്യാ ടിവിയും സംയുക്തമായി അന്താരാഷ്ട്ര വിഷയങ്ങളുമായി ബന്ധപ്പെട്ട 50 മിനിറ്റ് പരിപാടിയിലാണ് ഗിലാനി ഇന്ത്യക്കെതിരെ പ്രസ്താവനയിറക്കിയത്. പുതുവര്‍ഷത്തില്‍ രാജ്യം നേരിടുന്ന ഭീകരവാദത്തിനെതിരെ 'വിശുദ്ധയുദ്ധം' തങ്ങള്‍ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.