ജസ്റ്റിസ് ശിവരാജ് പാട്ടീല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Posted on: 31 Jan 2011
2001 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ടെലികോം ലൈസന്‍സുകളും സ്‌പെക്ട്രം വിതരണവും നല്‍കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയെ നിയമിച്ചത്.
2 ജി സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന് സംയുക്ത സഭാ സമിതി വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.യും മറ്റ് പ്രതിപക്ഷ കക്ഷികളും പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്നത് തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ഏകാംഗ ജുഡീഷ്യല്‍ അന്വേഷണവുമായി രംഗത്തുവന്നത്.
ബി.ജെ.പി. അധികാരത്തിലുള്ള കാലഘട്ടത്തിലാണ് ടെലികോം മേഖല സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കായി തുറന്നുകൊടുത്തത്. 2001ലാണ് ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന നയം തുടങ്ങുന്നത്. ബി.ജെ.പി. സര്‍ക്കാറിന്റെ നയം താന്‍ പിന്തുടരുക മാത്രമാണ് ചെയ്തതെന്ന് ആരോപണ വിധേയനായ മുന്‍ മന്ത്രി എ. രാജ ആവര്‍ത്തിച്ചിരുന്നു. അതിനിടെയാണ്, 2001 കാലഘട്ടത്തിലെ നടപടികളും അന്വേഷണ വിധേയമാക്കാന്‍ സി.ബി.ഐ.ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.