മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Wednesday, 31 October 2012

നീലം കൊടുങ്കാറ്റ്

 തമിഴകത്തെ നടുക്കി; രണ്ട് മരണം

Published on  01 Nov 2012

കെ.കെ. സുരേഷ്‌കുമാര്‍


ചെന്നൈ: ചെന്നൈ ഉള്‍പ്പെടെയുള്ള കടലോര ജില്ലകളില്‍ ആഞ്ഞടിച്ച 'നീലം' കൊടുങ്കാറ്റ് തമിഴകത്തെ നടുക്കി. പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ ചവിട്ടി ഒരാളും കടലില്‍ വീണ് കപ്പല്‍ ജീവനക്കാരനും മരിച്ചു. ബുധനാഴ്ച വൈകിട്ട് 5.30 ഓടെ ചെന്നൈയ്ക്ക് സമീപം മഹാബലിപുരം തീരത്തുകൂടെയാണ് കടലോര ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ കൊടുങ്കാറ്റ് കരയിലേക്ക് കടന്നത്.

കൊടുങ്കാറ്റില്‍ മുംബൈയില്‍നിന്ന് എത്തിയ എണ്ണക്കപ്പല്‍ ദിശതെറ്റി ബസന്ത് നഗര്‍ ബീച്ചില്‍ ഇടിച്ചുകയറി. കപ്പലിലുണ്ടായിരുന്ന 37 പേരെ തീരദേശസേനയുടെ ബോട്ടിലേക്ക് മാറ്റുമ്പോള്‍ കടലില്‍വീണ് ഒരാളെ കാണാതായി. ഇയാളുടെ മൃതദേഹം കണ്ടെത്തി. 15 പേരെ രക്ഷപ്പെടുത്തി.

കടലില്‍ കാണാതായ ആറുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത കാറ്റിനെയും മഴയെയും തുടര്‍ന്ന് ചെന്നൈ തുറമുഖത്ത് നിര്‍ത്തിയിട്ടിയിരുന്ന 12 കപ്പലുകള്‍ നടുക്കടലിലേക്ക് മാറ്റി. ചെന്നൈ തുറമുഖത്തേക്ക് വന്നുകൊണ്ടിരുന്ന വേറെ 14 കപ്പലുകളോട് നടുക്കടലില്‍ തന്നെ നങ്കൂരമിടാന്‍ തുറമുഖഅധികൃതര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. തീരദേശത്തുകൂടി ഓടുന്ന രണ്ടു പാസഞ്ചര്‍ തീവണ്ടികള്‍ ബുധനാഴ്ച റദ്ദുചെയ്തു.

കാറ്റിനുമുമ്പുണ്ടായ മഴയില്‍ പൊട്ടിവീണ വൈദ്യുതകമ്പിയില്‍ ചവിട്ടി തിരുവള്ളൂരില്‍ ഒരാള്‍ മരിച്ചു. കുണ്ടുവേലിലുള്ള കര്‍ഷകയുവാവാണ് മരിച്ചത്.

പുതുച്ചേരി, ചെന്നൈ മുതല്‍ ആന്ധ്രപ്രദേശിലെ നെല്ലൂര്‍ വരെ കാറ്റിന്റെ പ്രത്യാഘാതമുണ്ടായി. ഇവിടങ്ങളിലെല്ലാം വ്യാപകമായി മരങ്ങള്‍ കടപുഴകിവീണു. കരയിലേക്ക് കടക്കുമ്പോള്‍ കാറ്റിന്റെ വേഗം 55 കി.മീ മുതല്‍ 60 കി.മീ. വരെയായിരുന്നു. കാറ്റ് കരയിലേക്ക് കടന്നതോടെ ആ പ്രദേശങ്ങളില്‍ കനത്ത മഴയും ആരംഭിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പലയിടങ്ങളിലും അധികൃതര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌ക്യൂ സര്‍വീസ്, പോലീസ് ഫയര്‍ സര്‍വീസ് സേനാംഗങ്ങള്‍ എന്നിവര്‍ അതീവജാഗ്രതയോടെ രംഗത്തുണ്ടായിരുന്നു.

'നീലം' കൊടുങ്കാറ്റിന്റെ മൂന്നോടിയായി തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ രാവിലെമുതല്‍ ശക്തമായ കാറ്റ് വീശിത്തുടങ്ങിയിരുന്നു. കടലില്‍ തിരമാലകള്‍ അഞ്ചടിവരെ ഉയര്‍ന്നപ്പോള്‍ തീര പ്രദേശങ്ങളിലെ കുടിലുകളിലും വെള്ളം കയറി.

ചെന്നൈയില്‍ മറീനാ ബീച്ചിനോട് ചേര്‍ന്നുള്ള പട്ടിനപാക്കം, കാര്‍ഗില്‍ നഗര്‍, കല്‍പാക്കം ആണവ നിലയത്തോട് ചേര്‍ന്നുള്ള തീരപ്രദേശങ്ങള്‍, കടലൂര്‍ ജില്ലയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ദിവസമാകെ നീണ്ടുനിന്ന കൊടുങ്കാറ്റ് വിശീ.

ചെന്നൈയില്‍ മറീനാ ബീച്ചില്‍ ആളുകള്‍ പ്രവേശിക്കുന്നത് പൂര്‍ണമായും നിരോധിച്ചിരുന്നു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീതിയേറിയ തീരവുംകടന്ന് കാമരാജ് ശാലയിലേക്ക് വരെ തിരമാലകള്‍ വീശിയടിച്ചു. മറീന ബീച്ച്, എലിയറ്റ്, കാശിമേട്, മഹാബലിപുരം ബീച്ചുകളിലും കാറ്റിന്റെയും കടല്‍ക്ഷോഭത്തിന്റെയും ആഘാതം രൂക്ഷമായിരുന്നു.

കൊച്ചി മെട്രോ

തടസ്സവാദം പൊളിയുന്നു
Posted on: 01 Nov 2012

പി.കെ.മണികണ്ഠന്‍


കൊച്ചി മെട്രോ പദ്ധതി ഏറ്റെടുത്തതായി ഡി.എം.ആര്‍.സി. റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ജോലിഭാരം തടസ്സമാണെന്ന് കേന്ദ്ര നഗരവികസനമന്ത്രി ഒരു വശത്ത്‌വാദിക്കുമ്പോള്‍, പദ്ധതി നേരത്തേ തന്നെ ഡി.എം.ആര്‍.സി. ഏറ്റെടുത്തതായി രേഖകള്‍ തെളിയിക്കുന്നു.

കൊച്ചി മെട്രോ നിര്‍മാണം തങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും ഇതിനകം 19 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഡി.എം.ആര്‍.സി.യുടെ 2010-11 ലെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി. പ്രാഥമിക ജോലികള്‍ ഏറ്റെടുക്കാനായി 2011 മാര്‍ച്ച് 31 വരെ കേരളസര്‍ക്കാര്‍ 30.67 കോടി അനുവദിച്ചു. അതില്‍ 19.3 കോടി രൂപ ചെലവാക്കി. കേരള സര്‍ക്കാറുമായി കരാര്‍ ഒപ്പിടാനുള്ളതിനാല്‍ ഈ തുക പുറത്തുള്ള പദ്ധതിച്ചെലവായി മാത്രമേ കണക്കാക്കിയിട്ടുള്ളൂ- ഇതാണ് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ 41-ാം പേജില്‍ 26-ാം സൂചികയില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ഒക്ടോബര്‍ 15-ന് ചേര്‍ന്ന ഡി.എം.ആര്‍.സി. യോഗത്തില്‍ കേന്ദ്ര നഗരവികസന സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണയാണ് കൊച്ചി മെട്രോയ്‌ക്കെതിരെ തടസ്സവാദമുന്നയിച്ചത്. എന്നാല്‍ 2011 സപ്തംബര്‍ ഏഴിന് സുധീര്‍കൃഷ്ണ എഴുതിയതാണ് റിപ്പോര്‍ട്ടിലെ ആമുഖ ലേഖനം. അദ്ദേഹം കൂടി അറിഞ്ഞുള്ളതാണ് കൊച്ചിമെട്രോ പദ്ധതി ഏറ്റെടുത്തതായുള്ള ഡി.എം.ആര്‍.സി. തീരുമാനമെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല.

സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യമനുസരിച്ച് കൊച്ചി മെട്രോ പദ്ധതി നിര്‍മാണം നേരത്തേതന്നെ ഏറ്റെടുത്തതായി ഡി.എം.ആര്‍.സി. ഇതുവഴി സമ്മതിക്കുന്നു. വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തു വന്ന സമയത്ത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചിരുന്നില്ല. അതേസമയം, പദ്ധതി ഏറ്റെടുത്തതിനെ ത്തുടര്‍ന്നുള്ള അനുബന്ധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) യാഥാര്‍ഥ്യമാവുകയും ചെയ്താല്‍ പിന്നീട് ഇരുബോര്‍ഡുകളും ധാരണാപത്രം ഒപ്പിടണമെന്നാണ് വ്യവസ്ഥ. സംസ്ഥാന സര്‍ക്കാറും ഈ ധാരണാപത്രത്തിന്റെ ഭാഗമാവും.

കരാര്‍ ഒപ്പിടല്‍ ബാക്കിയുണ്ടെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഡി.എം.ആര്‍.സി. പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ രണ്ടു കമ്പനി ബോര്‍ഡുകളും തമ്മിലുള്ള ധാരണാപത്രത്തെയാണ് സൂചിപ്പിക്കുന്നതെന്നും വ്യക്തം. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എം.ആര്‍.എല്‍. ഡയറക്ടര്‍ ബോര്‍ഡ് പദ്ധതി നിര്‍മാണം ഏറ്റെടുക്കാനായി ഡി.എം.ആര്‍.സി.യോട് അഭ്യര്‍ഥിക്കുന്ന തീരുമാനമെടുക്കുകയാണ് വേണ്ടിയിരുന്നത്.

കൊച്ചിക്കു തടസ്സമായ വിവാദവ്യവസ്ഥകള്‍ ഇ.ശ്രീധരന്‍ നിര്‍ദേശിച്ചതാണെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കാനാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ 'മാതൃഭൂമി'യോടു പറഞ്ഞു. ശ്രീധരന്‍ മാനേജിങ് ഡയറക്ടറായിരിക്കേ ഡി.എം.ആര്‍.സി. വ്യവസ്ഥകളടങ്ങുന്ന കുറിപ്പു തയ്യാറാക്കിയെന്നതു വാസ്തവം തന്നെയാണ്. എന്നാല്‍ പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുത്ത ശേഷം അതതു ഡയറക്ടര്‍ ബോര്‍ഡുമായി ഡി.എം.ആര്‍.സി. ധാരണാപത്രം ഒപ്പിടുമ്പോള്‍ മാത്രമേ ഇതൊക്കെ ബാധകമാവൂ. ഇത്തരം വ്യവസ്ഥകള്‍ സ്വാഭാവികവുമാണ്. ചര്‍ച്ചകളുടെ അടിസ്ഥാനത്തിലേ ഇക്കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കൂ. പുറത്തുള്ള പദ്ധതി ഏറ്റെടുക്കണമെങ്കില്‍ ഡി.എം.ആര്‍.സി. ഡയറക്ടര്‍ ബോര്‍ഡ് മുന്‍കൂട്ടി തീരുമാനിക്കണമെന്ന ഒക്ടോബര്‍ 15-നുള്ള തീരുമാനവും ശ്രീധരന്‍ നേരത്തേ നിര്‍ദേശിച്ച വ്യവസ്ഥയും ഒരുപോലെ കണക്കാക്കാനുമാവില്ല.

Saturday, 27 October 2012

പാചകവാതകം


പാചകവാതകം: അധിക കണക്ഷനുള്ള നിയന്ത്രണം ഒഴിവാക്കി

Posted: Sun, 28 Oct 2012 06:52:29 +0530
ഒന്നിലധികം കണക്ഷനാകാം; സബ്‌സിഡി ഒന്നിനു മാത്രം കൊച്ചി: ഒന്നിലധികം പാചകവാതക കണക്ഷന്‍ ഉള്ളവര്‍ ഒന്നൊഴികെ എല്ലാം വിച്ഛേദിക്കണമെന്ന നിബന്ധന ഇല്ലാതാകുന്നു. അധിക കണക്ഷനുകള്‍ ഇനി മുതല്‍ സറണ്ടര്‍ ചെയ്യേണ്ടതില്ല. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പുറത്തിറക്കിയ ഉത്തരവുപ്രകാരമാണ് ഈ ഇളവ്. എന്നാല്‍ അഡീഷണല്‍ കണക്ഷനിലുള്ള സിലിന്‍ഡറിന് അധിക വില നല്‍കേണ്ടിവരും. സബ്‌സിഡി സിലിന്‍ഡറുകളെക്കാള്‍ ഇരട്ടിയിലധികം തുകയാണ് കൊടുക്കേണ്ടി വരിക. ഒന്നിലേറെ കണക്ഷനുണ്ടെങ്കിലും ഒന്നിനു മാത്രമേ സബ്‌സിഡി സിലിന്‍ഡര്‍ ലഭിക്കൂ. സബ്‌സിഡി രഹിത ഗാര്‍ഹികേതര വിഭാഗത്തില്‍പെടുത്തി അഡീഷണല്‍ കണക്ഷന്‍ നല്‍കാമെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികളോട് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. അധിക കണക്ഷന് നോ യുവര്‍ കസ്റ്റമര്‍ ( കെ. വൈ. സി. ) രേഖ നല്‍കേണ്ടതുമില്ല. ഒരു വീട്ടില്‍ ഒരു കണക്ഷന്‍ എന്ന സര്‍ക്കാര്‍ നിബന്ധന കാരണം പലരും അഡീഷണല്‍ കണക്ഷന്‍ വിച്ഛേദിച്ചതിനിടെയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. സറണ്ടര്‍ ചെയ്ത പാചകവാതക കണക്ഷന്‍ തിരികെ ലഭിക്കുമോയെന്നതിനെ....

നാട്ടിലെ പ്രമുഖന്‍മാര്‍ക്കെല്ലാം   ഒന്നിലധികം കണക്ഷനുള്ളപ്പോള്‍  നിയമങ്ങള്‍ അവര്‍ക്കനുകൂലമായി വേണ്ടേ  ഉണ്ടാക്കാന്‍ 

മനുഷ്യ മെട്രോ

 

കൊച്ചിയില്‍ മനുഷ്യ മെട്രോ തീര്‍ത്തു

Posted: Sun, 28 Oct 2012 06:52:29 +0530
കൊച്ചി: കൊച്ചി മെട്രോ ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യ മെട്രോ തീര്‍ത്തു. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ മുപ്പതിനായിരത്തോളം പേരാണ് അണിനിരന്നത്. 4.55ന് മനുഷ്യ മെട്രോയില്‍ അണിനിരക്കാന്‍ വേണ്ടി സൈറന്‍മുഴങ്ങി. അഞ്ചു മണി മുതല്‍ ആളുകള്‍ കൈകോര്‍ത്ത് മനുഷ്യ മെട്രോ തീര്‍ത്തു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുന്‍മന്ത്രിമാരായ എസ്. ശര്‍മ, ബിനോയ് വിശ്വം, കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍,, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി.രാജീവ്, കെ.ചന്ദ്രന്‍പിള്ള, സെബാസ്റ്റിയന്‍ പോള്‍ എന്നിവരും വിവിധ റസിഡന്റ് അസോസിയേഷനുകളുടെ പ്രതിനിധികളും മനുഷ്യ മെട്രോയില്‍ അണിനിരന്നു. പ്രവര്‍ത്തകര്‍ മെട്രോയ്ക്കുവേണ്ടി പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

 

കേരള മോണോ റെയില്‍ കോര്‍പ്പറേഷന്‍ നിലവില്‍ വന്നു

Posted: Sun, 28 Oct 2012 06:52:29 +0530
സംസ്ഥാന സര്‍ക്കാരിന് 51 ശതമാനം ഓഹരി പങ്കാളിത്തം തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലെ മോണോ റെയില്‍ പദ്ധതിക്കായുള്ള പ്രത്യേക കമ്പനി - കേരള മോണോ റെയില്‍ കോര്‍പ്പറേഷന്‍ - നിലവില്‍ വന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ചെയര്‍മാന്‍. പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് വൈസ് ചെയര്‍മാനും കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.സി. നരികേഷ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമാണ്. ഇവരെ കൂടാതെ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ആര്യാടന്‍ മുഹമ്മദ്, മഞ്ഞളാംകുഴി അലി, വി.എസ്.ശിവകുമാര്‍, ഡോ.എം.കെ.മുനീര്‍, പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഏലിയാസ് ജോര്‍ജ് എന്നിവരാണ് മറ്റ് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍. 50 ലക്ഷം രൂപ മൂലധനത്തില്‍ രൂപവത്കരിച്ചിരിക്കുന്ന കമ്പനിക്ക് 100 രൂപയുടെ 50000 ഇക്വിറ്റി ഓഹരികളാണുള്ളത്. കേരള സര്‍ക്കാരിനും കേരള റോഡ്ഫണ്ട് ബോര്‍ഡിനുമാണ് ഓഹരി പങ്കാളിത്തം. ഇതില്‍ 51 ശതമാനത്തില്‍ കുറയാത്ത ഓഹരി പങ്കാളിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കും.....


കോഴിക്കോട്: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിന്റെ വിചാരണ എരഞ്ഞിപ്പാലത്തെ പ്രത്യേകകോടതിയില്‍ നടക്കും. മാറാട് കേസുകളുടെ വിചാരണയ്ക്കായി സ്ഥാപിച്ച അഡീഷണല്‍ സെഷന്‍സ് കോടതിയാണിത്. വിചാരണ തുടങ്ങുന്നതിന്റെ മുന്നോടിയായി ടി.പി. കേസിന്റെ ഫയലുകള്‍ ശനിയാഴ്ച വൈകിട്ടോടെ പ്രത്യേകകോടതിയില്‍ എത്തിച്ചു. വിചാരണ തീയതി പിന്നീട് തീരുമാനിക്കും. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം കോഴിക്കോട് സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയിരുന്നു. തുടര്‍ന്ന്, വിചാരണയ്ക്കുള്ള സൗകര്യം മുന്‍നിര്‍ത്തിയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലേക്ക് വിചാരണ മാറ്റിയത്. ഈ മാസം 25-നാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി. ഉബൈദ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആര്‍. നാരായണ പിഷാരടിയാണ് മാറാട് പ്രത്യേക കോടതി ജഡ്ജി. ടി.പി. വധക്കേസുമായി ബന്ധപ്പെട്ട മൊഴികള്‍, മഹസറുകള്‍, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, മറ്റ് രേഖകള്‍ എന്നിവയാണ് ശനിയാഴ്ച കൈമാറിയത്. തൊണ്ടി സാധനങ്ങള്‍....

മെട്രോയില്‍ വണ്ടി ഓടുന്നതുവരെ ഒപ്പമുണ്ടാകും- എ.കെ. ആന്‍റണി

Posted: Sun, 28 Oct 2012 06:52:29 +0530
ന്യൂഡല്‍ഹി: കൊച്ചി മെട്രോയില്‍ തീവണ്ടി ഓടിത്തുടങ്ങുന്നതുവരെ താന്‍ കൂടെയുണ്ടാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്‍റണി. പദ്ധതിയുടെ ഓരോ ഘട്ടത്തിലും തന്റെ ഇടപെടലുണ്ടായിട്ടുണ്ട്. കൊച്ചി മെട്രോയ്ക്കുവേണ്ടി കേന്ദ്ര നഗരവികസന മന്ത്രാലയവുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന് പദ്ധതിക്കുവേണ്ടി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ എത്തുന്നുണ്ട്. അദ്ദേഹമെത്തിയ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാം. കാര്‍ട്ടൂണ്‍ അക്കാദമിയുടെ പരിശീലന ക്യാമ്പിന്റെ ഭാഗമായി ഔദ്യോഗിക വസതിയില്‍ കുട്ടികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്‍റണി. മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോള്‍ കേരളത്തിന് കൂടുതല്‍ അവസരങ്ങളുണ്ടാകും. കൊടിക്കുന്നിലിന് സഹമന്ത്രി സ്ഥാനമാകും ലഭിക്കുക. വകുപ്പുകള്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയുമാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.