എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ല - കേന്ദ്രം
Posted On: Tue, 23 Nov 2010 15:49:04
ന്യൂദല്‍ഹി: മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെ എന്‍ഡോസള്‍ഫാന്‍ സമ്പൂര്‍ണ്ണമായി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രാലയം അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ നിയന്ത്രണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് കൃഷി, ആരോഗ്യ, വനം, പരിസ്ഥിതി വകുപ്പുകളിലെ സെക്രട്ടറിമാര്‍ പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം കേരളത്തിലുണ്ടായ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങള്‍ യോഗത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടി.
എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് വളരെയധികം പഠനങ്ങള്‍ കേരളത്തില്‍ നടന്നുകഴിഞ്ഞു. അതിനാല്‍ ഇനിയൊരു പഠനത്തിന്റെ ആവശ്യമില്ലെന്നും കേരളം യോഗത്തെ അറിയിച്ചു. കേരളത്തില്‍ നടന്ന പഠന റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചു.
എന്‍ഡോസള്‍ഫാന്റെ ഉപയോഗം ആവശ്യമാണെന്ന് രാജ്യത്തെ പല സംസ്ഥാനങ്ങളും അറിയിച്ചിട്ടുണ്ട്. അതിനാല്‍ മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെ എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് സമ്പൂര്‍ണ്ണമായി നിരോധിക്കാനാവില്ലെന്ന് കൃഷിമന്ത്രാലയം യോഗത്തില്‍ വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ നിയന്ത്രണം സംബന്ധിച്ച് അന്താരാഷ്ട്ര വേദികളില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.