നിയമാനുസൃതം ടെലിഫോണ്‍ ചോര്‍ത്താം: കേന്ദ്ര janmabhumi
ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് വകുപ്പ് 5 (2) പ്രകാരം ആവശ്യമുള്ളപ്പോള്‍ നിയമാനുസരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഫോണ്‍ ചോര്‍ത്താന്‍ അധികാരമുണ്ടെന്ന് ലോക്സയഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.
ദേശീയതലത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാനതലത്തില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കുമാണ് ഫോണ്‍ ചോര്‍ത്തുന്നതിന് നിര്‍ദ്ദേശം നല്‍കാന്‍ അധികാരമുള്ളത്. ഭാരതത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും സംരക്ഷിക്കുന്നതിന് പൊതുതാല്‍പര്യാര്‍ത്ഥമാണ് ഈ നിര്‍ദ്ദേശം നല്‍കുന്നത്. ഏതെങ്കിലും കുറ്റകൃത്യത്തിന് പ്രേരണ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നിരീക്ഷിക്കുന്നതിനും അവശ്യഘട്ടത്തില്‍ ഇടപെടുന്നതിനും ഫോണ്‍ ചോര്‍ത്തല്‍ ഏറെ സഹായകമാണെന്നും മന്ത്രി അജയ് കൂട്ടിച്ചേര്‍ത്തു.
ദേശസുരക്ഷക്ക് വെല്ലുവിളിയാകാവുന്ന നീക്കങ്ങള്‍ തടയുന്നതിന്റെ ഭാഗമായും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അനധികൃത ഫോണ്‍ ചോര്‍ത്തലുകളെക്കുറിച്ച് പരാതി ലഭിക്കാറുണ്ട്. വിശദമായ അന്വേഷണത്തില്‍ ഇവയില്‍ ഭൂരിഭാഗവും കുറ്റവാളികള്‍ മുന്നോട്ട് വയ്ക്കുന്ന 'പ്രതിരോധം' മാത്രമാണെന്ന് കാണാമെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയക്കാരുടെ ഫോണ്‍ അനധികൃതമായി ചോര്‍ത്തുന്നതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്പെക്ട്രം കുംഭകോണത്തെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകളില്‍ ഫോണ്‍ ചോര്‍ത്തല്‍ പ്രധാന ഘടകമായതിനാല്‍ മന്ത്രിയുടെ പ്രസ്താവന ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.