Tuesday, 28 December 2010
Saturday, 4 December 2010
ലഷ്‌കര്‍ ഭീഷണി:
കൊച്ചി മെട്രോ മൂന്നുമാസത്തിനകം കേന്ദ്രാനുമതി:ഇ.ശ്രീധരന്‍ MATHRUBHUMI
പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 159 കോടി രൂപ അനുവദിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുയായിരുന്നു അദ്ദേഹം.
വിഷത്തിലും വളരുന്ന ബാക്ടീരിയ;
ഭൂമിക്ക് വെളിയില്‍ ജീവന് പുതിയ സാധ്യത
-ജോസഫ് ആന്റണി
ശാസ്ത്രലോകത്തിന് പരിചിതമായ രാസചേരുവകളല്ലാതെയും ജീവന്‍ നിലനില്‍ക്കാമെന്ന് നാസ ഗവേഷകരുടെ കണ്ടെത്തല്‍. ജീവതന്മാത്രകളിലെ അനിവാര്യ ഘടകങ്ങളിലൊന്നായി കരുതപ്പെടുന്ന ഫോസ്ഫറസിന് പകരം കൊടുംവിഷമായ ആഴ്‌സെനിക്കിലും ജീവന്‍ നിലനില്‍ക്കാമെന്നാണ് കണ്ടെത്തിയത്. ഭൂമിക്ക് വെളിയില്‍ ജീവന്‍ തേടുന്നവര്‍ക്ക് പുത്തന്‍ സാധ്യത തുറക്കുന്ന കണ്ടെത്തലാണിതെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ ലക്കം 'സയന്‍സ്' മാഗസിനിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ജീവന്റെ നിലനില്‍പ്പിന് അനിവാര്യമെന്ന് കരുതുന്ന ആറ് മൂലകങ്ങളുണ്ട്- കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവ. 'ഡി.എന്‍.എ., പ്രോട്ടീനുകള്‍, കൊഴുപ്പ് എന്നീ ജീവതന്മാത്രകളുടെ സൃഷ്ടിക്ക് ഈ മൂലകങ്ങള്‍ ആവശ്യമാണ്'-നാസ ഗവേഷക ഫെലിസ വൂള്‍ഫ് സിമോന്‍ അറിയിക്കുന്നു. ഇതില്‍ ഫോസ്ഫറസിന് പകരം ആഴ്‌സെനിക് ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഒരിനം ബാക്ടീരിയയ്ക്ക് സാധിക്കുമെന്നാണ് ഫെലിസയും കൂട്ടരും കണ്ടെത്തലാണ്.
ബാക്ടീരിയയുടെ ഡി.എന്‍.എ ഉള്‍പ്പടെയുള്ള സുപ്രധാന ജീവതന്മാത്രകളില്‍ ഫോസ്ഫറസിന് പകരം ആര്‍സെനിക്ക് സ്ഥാനം പിടിക്കുന്നതായും ഗവേഷകര്‍ കണ്ടു. സാധാരണഗതിയില്‍ ജീവതന്മാത്രകളെ പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള ആര്‍സെനിക്ക്, ജീവന്റെ അടിസ്ഥാന മൂലകങ്ങളിലൊന്നായി മാറുന്ന വിചിത്ര കാഴ്ചയാണിത്. ജീവതന്മാത്രകളുടെ നിലനില്‍പ്പിന് ഫോസ്ഫറസ് കൂടിയേ തീരൂ എന്ന അംഗീകൃത വസ്തുത പുതിയ കണ്ടത്തല്‍ വഴി ചോദ്യം ചെയ്യപ്പെടുകയാണ്. ആവര്‍ത്തന പട്ടികയില്‍ ഫോസ്ഫറിസിന് അടുത്ത സ്ഥാനമാണ് ആര്‍സെനികിന്റേത്.
നമുക്കറിയാത്ത രൂപത്തിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടാകാം എന്നാണ് പുതിയ പഠനം സൂചന നല്‍കുന്നത്-അരിസോണ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഏരിയല്‍ അന്‍ബാര്‍ പറയുന്നു. അപരിചിതമായ അവയെ 'വിചിത്ര ജീവന്‍' എന്നാണ് പഠനത്തില്‍ പങ്കാളിയായ പോള്‍ ഡേവീസ് വിശേഷിപ്പിക്കുന്നത്. 'വിചിത്ര ജീവന്റെ' രൂപത്തിലാകാം അന്യഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യമുള്ളതെന്ന് ഗവേഷകര്‍ കരുതുന്നു.
കാലിഫോര്‍ണിയയില്‍ മോണോ തടാകത്തിലെ എക്കലില്‍ നിന്ന് ലഭിച്ച 'ഗാമാപ്രോട്ടിയോബാക്ടീരിയ'യുടെ ഒരു പ്രത്യേക വകഭേദത്തെയാണ് ഫെലിസയും സംഘവും പഠനവിധേയമാക്കിയത്. പരീക്ഷണശാലയില്‍ ഫോസ്ഫറസ് വളരെ കുറവും ആഴ്‌സെനിക് കൂടുതലുമുള്ള അന്തരീക്ഷത്തില്‍ ബാക്ടീരിയ വകഭേദത്തെ അവര്‍ വളര്‍ത്തി. ഫോസ്ഫറസ് തീരെക്കുറഞ്ഞ അന്തരീക്ഷത്തില്‍ ആഴ്‌സെനിക് 'പോഷക'മാക്കി ബാക്ടീരിയ വളര്‍ന്നു പെരുകി. അതിന്റെ സുപ്രധാന ജീവകോശങ്ങളില്‍ ഫോസ്ഫറസിന്റെ സ്ഥാനം ആഴ്‌സെനിക് ഏറ്റെടുത്തതായും മാസ് സ്‌പെക്ട്രോസ്‌കോപ്പി പോലുള്ള ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഗവേഷകര്‍ മനസിലാക്കി.
ആഴ്‌സെനിക്ക് വിഘടിപ്പിച്ച് വിഷാംശം നീക്കാന്‍ സഹായിക്കുന്ന ചിലയിനം ബാക്ടീരിയകളെ ജനിതകപരിഷ്‌ക്കരണം വഴി ശാസ്ത്രലോകം മുമ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളില്‍ കിണറുകളില്‍ നിന്ന് ആഴ്‌സെനിക് വിഷാംശം നീക്കംചെയ്യാന്‍ ആ സൂക്ഷ്മജീവികളെ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍, ഫോസ്ഫറസിന് പകരം ആഴ്‌സനിക്കിനെ ആശ്രയിച്ച് ജീവിക്കുന്ന ബാക്ടീരിയ ശാസ്ത്രലോകത്തിന് പുതുമയാണ്. അന്യഗ്രഹ ജീവന്‍ തേടുന്നതില്‍ മാത്രമല്ല, ഭാവിയില്‍ പുതിയ ഔഷധങ്ങള്‍ രൂപപ്പെടുത്താനും ഇത്തരം കണ്ടെത്തലുകള്‍ സഹായിച്ചേക്കും.
Wednesday, 1 December 2010
Posted On: Sun, 28 Nov 2010 23:09:14
സ്പെക്ട്രം ലൈസന്‍സ് ലഭിച്ചവര്‍ക്ക് ഐഎസ്‌ഐ ബന്ധവും: സുബ്രഹ്മണ്യന്‍സ്വാമി
Posted On: Sun, 28 Nov 2010 23:09:14
ന്യൂദല്‍ഹി: സ്പെക്ട്രം കുംഭകോണത്തില്‍ ലൈസന്‍സ് ലഭിച്ചവരില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെയും കൂട്ടാളികള്‍. കോടികളുടെ അഴിമതി നടന്നുവെന്നതിനപ്പുറം ദേശസുരക്ഷയ്ക്ക് അതീവ ഭീഷണിയുയര്‍ത്തുന്ന ഇടപാടായിരുന്നു സ്പെക്ട്രം അനുവദിച്ചതിലൂടെ മന്ത്രി രാജ നടത്തിയതെന്ന് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍സ്വാമി പറഞ്ഞു. സ്പെക്ട്രം ഇടപാടിലെ നടുക്കുന്ന അണിയറ നാടകങ്ങള്‍ നേരില്‍കണ്ട ദേശസ്നേഹികളായ രണ്ട് ഉദ്യോഗസ്ഥര്‍ മനസ്സ് മടുത്ത് ഉദ്യോഗത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് പറഞ്ഞതായും സ്വാമി വെളിപ്പെടുത്തി. ഒരു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതായാലും ഡിസംബര്‍ ആദ്യവാരം സ്പെക്ട്രം അഴിമതി നടത്തിയ മുന്‍ കേന്ദ്രമന്ത്രി രാജക്കെതിരെ ക്രിമിനല്‍ കേസ് കൊടുക്കുമെന്നും സ്വാമി പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കഴിവില്ലായ്മയാണ് ഈ വിഷയത്തില്‍ പ്രകടമായതെന്ന് സ്വാമി പറഞ്ഞു. ക്രിമിനല്‍ നടപടി ചട്ടത്തിലെ വകുപ്പ് 391 പ്രകാരമാണ് രാജക്കെതിരെ നിയമനടപടി സ്വീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. അഴിമതിയില്‍ പങ്കാളികളായവരുടെ കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ വെളിപ്പെടുത്തുമെന്നും സ്വാമി വ്യക്തമാക്കി.
താങ്കളുടെ ആരോപണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന കോണ്‍ഗ്രസ് നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് ആദ്യം പറഞ്ഞത് ഞാന്‍ പ്രധാനമന്ത്രിയെ സഹായിക്കുന്നുവെന്നാണ് പിന്നീട് അവര്‍ തന്നെ പറയുന്നു രാഷ്ട്രീയലാക്കോടെയാണെന്ന്. രണ്ട് നിലപാടുകളും എങ്ങനെ പൊരുത്തപ്പെടും, സുബ്രഹ്മണ്യന്‍സ്വാമി മറുപടി നല്‍കി.
2008 ജനുവരി 10 ന് ആദ്യം വരുന്നവര്‍ക്ക് ആദ്യം സ്പെക്ട്രം ലൈസന്‍സ് നല്‍കുമെന്ന അറിയിപ്പുണ്ടായി. വൈകിട്ട് 3.30 മുതല്‍ 4.30 വരെ ഡിമാന്റ് ഡ്രാഫ്റ്റ് സമര്‍പ്പിച്ച് അപേക്ഷ നല്‍കാനും സമയം അനുവദിച്ചു. ഓപ്പറേറ്റര്‍മാര്‍ക്ക് ആകെ ലഭിച്ചത് ഒരു മണിക്കൂര്‍ സമയമാണ്. സ്പെക്ട്രം അനുവദിച്ചത് മന്ത്രിക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമാണ്. ഇതുസംബന്ധിച്ച എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കുമെന്നും സ്വാമി പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് കത്തയച്ചെങ്കിലും മൂന്ന്, നാലുമാസം കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമികമായും ഒരു സാമ്പത്തിക വിദഗ്ധനായ മന്‍മോഹന് നിയമപരമായ കാര്യങ്ങളില്‍ ഗ്രാഹ്യമില്ല. സ്വാഭാവികമായും അദ്ദേഹം കത്ത് ഓഫീസിന് കൈമാറും. മൂന്നുമാസത്തിനകം കത്തിന് മറുപടി നല്‍കാനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. ഇക്കാര്യമാണ് സുപ്രീംകോടതി നിരീക്ഷണത്തിലുള്ളത്.
ബ്ലാക്മെയില്‍ ചെയ്യുന്നയാളായി ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന് ജയലളിതക്കെതിരെ അഴിമതിക്കേസ് കൊടുത്തിട്ടുണ്ട്. പിന്‍വലിച്ചിട്ടില്ല. കോണ്‍ഗ്രസുകാരുടെ പോലെയല്ല ഞാന്‍. രാജീവ് വധക്കേസില്‍ ഡിഎംകെയെ പ്രതിചേര്‍ത്തു. അവര്‍ക്കെതിരെ അന്വേഷണവും തുടങ്ങി. എന്നാല്‍ രാഷ്ട്രീയ ബാന്ധവത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കേസുകള്‍ പിന്‍വലിക്കുകയായിരുന്നു-സ്വാമി മറുപടി നല്‍കി.
കൊറിയന്‍ കമ്പനിക്കുവേണ്ടി ഒരു കള്ളക്കളി
Posted on: 02 Dec 2010
കെ.ആര്‍. ഉണ്ണിത്താന്‍
കേരളത്തില്‍ ഏറ്റവും ഒടുവിലായി പുറത്തുവന്നിട്ടുള്ള അഴിമതിക്കഥ വൈദ്യുതിബോര്‍ഡിലെ ആര്‍-എ.പി.ഡി.ആര്‍.പി. പദ്ധതിയുടെ ഭാഗമായ സമഗ്ര കമ്പ്യൂട്ടര്‍വത്കരണത്തിന് ഒരു കൊറിയന്‍ കമ്പനിയെ തിരഞ്ഞെടുത്തതാണ്. 240 കോടി രൂപയുടെ ദര്‍ഘാസ് സമര്‍പ്പിച്ച കെപ്‌കോ ഡാറ്റാ നെറ്റ്‌വര്‍ക്ക് (ഗഒച) എന്ന കൊറിയന്‍ കമ്പനിക്ക് കരാര്‍ ലഭിക്കാന്‍ അര്‍ഹതയില്ല. അര്‍ഹതയുള്ള രണ്ട് കമ്പനികളെ രണ്ടു ഘട്ടങ്ങളില്‍ ചട്ടങ്ങളും നയങ്ങളും ലംഘിച്ച് ഒഴിവാക്കി. ഇതുവഴി കേരള സംസ്ഥാനത്തിന് 52 കോടി രൂപയുടെ നഷ്ടം ഉണ്ടായി. കോടിക്കണക്കിനു രൂപയുടെ ആവര്‍ത്തന നഷ്ടം വേറെ
വൈദ്യുതി മേഖലയുടെ പരിഷ്‌കരണവും ത്വരിത വൈദ്യുതി വികസനവും ലക്ഷ്യമാക്കി പുനരാവിഷ്‌കരിക്കപ്പെട്ട കേന്ദ്രപദ്ധതിയാണ് ആര്‍ - എ.പി.ഡി.ആര്‍.പി. (ഞവീറിുരറുിവലഎരരവാവിമറവല ജ്‌നവ്രി ഒവ്വവാ്്യൗവൃറ മൃല ഞവശ്ിൗീ ജി്ഷിമൗൗവ). ഏതാണ്ട് 50,000 കോടി രൂപയോളം കേന്ദ്രഗവണ്‍മെന്റ് ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഇതിന് രണ്ടു ഘട്ടങ്ങളുണ്ട്. കാര്യക്ഷമതയും ഉപഭോക്തൃസൗഹൃദവും വര്‍ധിപ്പിക്കാനും വൈദ്യുതിനഷ്ടം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള സമഗ്ര കമ്പ്യൂട്ടര്‍വത്കരണമാണ് ഒന്നാം ഘട്ടത്തിന്റെ പ്രധാനപ്പെട്ട ഒന്നാംഭാഗം. ഇതേ ലക്ഷ്യത്തോടെ, അവശ്യംവേണ്ട ലൈനുകള്‍ നിര്‍മിക്കലും ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കലുമൊക്കെയാണ് രണ്ടാംഘട്ടം. ഇന്ത്യയൊട്ടാകെ ഈ പദ്ധതി നടപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മേല്‍നോട്ടത്തിനുമായി, കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമായ പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് .
കേരളത്തില്‍ ഈ പരിപാടിയുടെ ഒന്നാം ഘട്ടം നടപ്പാക്കുന്നതിന് 214 കോടി രൂപ കേന്ദ്രഗവണ്‍മെന്റ് വായ്പയായി അനുവദിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തിന്റെ രണ്ടാംഭാഗത്തിന്റെ - എ.പി.ഡി.ആര്‍.പി. ചെലവില്‍പ്പെടുത്താന്‍ കഴിയാത്തത് - ചെലവ് പൂര്‍ണമായും സംസ്ഥാന ഗവണ്‍മെന്റ് വഹിക്കണം. രണ്ടും ചേര്‍ത്ത് 240 കോടി രൂപയുടെ പദ്ധതിയാണ് ഒന്നാം ഘട്ടത്തിന്റേത്. പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളെക്കൊണ്ട് ഈ പദ്ധതിയുടെ വിവിധങ്ങളായ പ്രവൃത്തികള്‍ ചെയ്യിക്കുകയും മൂന്നുവര്‍ഷം കൊണ്ട് അവ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ അനുവദിച്ചിട്ടുള്ള വായ്പ തിരിച്ചടയ്‌ക്കേണ്ടതില്ല. അല്ലെങ്കില്‍ പലിശസഹിതം പണം തിരിച്ചടയ്ക്കണം. രണ്ടാം ഘട്ടത്തിന്റെ ചെലവില്‍ 25ശതമാനം വായ്പയായിത്തരും. കേന്ദ്ര ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുള്ള നിലവാരത്തിലേക്ക് പ്രസരണവാണിജ്യനഷ്ടം കുറച്ചുകൊണ്ടുവരാന്‍ അഞ്ചു കൊല്ലംകൊണ്ടു കഴിഞ്ഞാല്‍ ചെലവിന്റെ 50 ശതമാനം വരെ ഗ്രാന്റായി ലഭിക്കും. കേരളത്തില്‍ രണ്ടാംഘട്ടത്തിന് ഏകദേശം 300 - 350 കോടി ചെലവു വരും. അത് സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവഴിക്കണം. ഒരു വന്‍ പദ്ധതി എന്ന നിലയില്‍ സ്വാഭാവികമായും സംസ്ഥാന ഗവണ്‍മെന്റിന്റെ ചര്‍ച്ചയ്ക്കും നയപരമായ തീരുമാനങ്ങള്‍ക്കും ഇക്കാര്യം തുടക്കത്തില്‍ത്തന്നെ വിധേയമാകേണ്ടതായിരുന്നു. അതുണ്ടായിട്ടുണ്ടോ?
ഈ പദ്ധതി നടപ്പാക്കുന്നതിന് വൈദ്യുതി സ്ഥാപനങ്ങള്‍ ഐ.ടി. കണ്‍സള്‍ട്ടന്റിനെ നിയമിക്കണമെന്ന്, പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, നിയമിക്കാന്‍ തീരുമാനിച്ചാല്‍ ആ സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഫീഡ്ബാക്ക് വെന്‍ച്വേഴ്‌സ്, മാസ്‌ടെക് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള ഒരു കണ്‍സോര്‍ഷ്യത്തെ കേരളത്തില്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഐ.ടി. കണ്‍സള്‍ട്ടന്റായി നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് കണ്‍സള്‍ട്ടന്‍സി ഫീസായി ഏതാണ്ട് 94 ലക്ഷം രൂപയാണ് നല്‍കേണ്ടത്.
ഒന്നാംഘട്ടത്തിന്റെ പ്രധാന ഭാഗമായ കമ്പ്യൂട്ടര്‍വത്കരണത്തിന് യോഗ്യതയുള്ള ഏജന്‍സിയെ തെരഞ്ഞെടുത്ത്, ആ ജോലികള്‍ ഏല്‍പ്പിക്കണമെന്ന് ആര്‍ - എ.പി.ഡി.ആര്‍.പി. സംബന്ധിച്ച് കേന്ദ്ര വൈദ്യുതിമന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. തുടര്‍ന്ന് യോഗ്യതയുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ പുറത്തിറക്കി. കേരളത്തില്‍ ഈ ഒന്നാംഘട്ടം നടപ്പാക്കാനുള്ള ദര്‍ഘാസ് (ഠ*ങ 56/2009 2010 ധഗട'ഏ എജഒഞജ/കഠകഎപ) വൈദ്യുതി ബോര്‍ഡ് ക്ഷണിക്കുകയും ടെന്‍ഡര്‍ ഫോമുകള്‍ 2010 മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 23 വരെ വില്‍ക്കുകയും ചെയ്തു. ആദ്യം പ്രഖ്യാപിച്ചിരുന്ന തീയതി മാറ്റി ദര്‍ഘാസുകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി 2010 മെയ് മൂന്ന് ആക്കി ബോര്‍ഡ് 'തിരുത്ത്' ഇറക്കിയിരുന്നു. ദര്‍ഘാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരുടെ രണ്ട് യോഗങ്ങള്‍ ഏപ്രില്‍ ഒമ്പതിനും 12-നും വിളിച്ചിരുന്നു.
കരാറില്‍ താത്പര്യമുള്ളവര്‍ എന്ന നിലയ്ക്ക് രാജ്യത്തെ മുന്‍നിരക്കമ്പനികളെല്ലാം ഏപ്രില്‍ 9-ന് വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുത്തിരുന്നു. നവരത്‌നകമ്പനിയായ ഭാരത് ഇലക്‌ട്രോണിക്‌സ് അടക്കം 22 കമ്പനികളാണ് അന്നുണ്ടായിരുന്നത്. ഭാരത് ഇലക്‌ട്രോണിക്‌സ് ദര്‍ഘാസ് സമര്‍പ്പിക്കാന്‍ രണ്ടുമാസത്തെ സമയമാണ് ആവശ്യപ്പെട്ടത്. അത് അനുവദിച്ചില്ല. സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉപയോഗത്തെ ആധാരമാക്കിയുള്ള കമ്പ്യൂട്ടര്‍വത്കരണമായിരുന്നു കര്‍ശനമായി പാലിച്ചിരിക്കേണ്ട കരാര്‍ വ്യവസ്ഥ. ഇത് ഒഴിവാക്കണമെന്നായിരുന്നു പല കമ്പനികളും ആവശ്യപ്പെട്ടത്. കരാറുകാര്‍ക്ക് വന്‍ ലാഭമുണ്ടാക്കുന്നതും വൈദ്യുതിബോര്‍ഡിന് കോടിക്കണക്കിന് രൂപയുടെ ആവര്‍ത്തനനഷ്ടം ഉണ്ടാക്കുന്നതുമായിരുന്നു ആവശ്യം. അതും അന്നനുവദിച്ചില്ല. ഈ യോഗത്തിനുശേഷം കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുന്ന, ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന 14 തിരുത്തുകളാണ് 2010 ഏപ്രില്‍ 13-ന് ബോര്‍ഡ് പുറത്തിറക്കിയത്. ഈ സാഹചര്യത്തില്‍ എട്ടു കമ്പനികള്‍ മാത്രമാണ് കരാറിനു വേണ്ടിയുള്ള മത്സരത്തില്‍ പങ്കെടുത്തത്. ഓമ്‌നി അഗേറ്റ്, കെപ്‌കോ ഡാറ്റാ നെറ്റ്‌വര്‍ക്ക് (ഗഒച), കെ.എല്‍.ജി., ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് (ഠ*ട), റിലയന്‍സ്, മിക്ക് ഇലക്‌ട്രോണിക്‌സ് (ങക*), വിപ്രോ, ഇന്‍ഫോസിസ് എന്നീ സ്ഥാപനങ്ങളായിരുന്നു അവ.
കരാര്‍ത്തുക സംബന്ധിച്ച ദര്‍ഘാസിന്റെ (ജിഹരവ യഹല) മൂല്യനിര്‍ണയത്തിനു മുമ്പു തന്നെ സാങ്കേതിക യോഗ്യതയില്ല എന്നുപറഞ്ഞ്, ഓമ്‌നി അഗേറ്റ് എന്ന സ്ഥാപനത്തിന്റെ ദര്‍ഘാസ്, മറ്റ് ഏഴ് ദര്‍ഘാസുകളോടൊപ്പം പൊട്ടിച്ച് അവരെ മത്സരത്തില്‍ പങ്കാളികളാക്കിയില്ല. ഇതുസംബന്ധിച്ച് ബോര്‍ഡധികാരികള്‍ നല്‍കിയ വിശദീകരണം, ഓമ്‌നി അഗേറ്റ് ഉള്‍ക്കൊള്ളുന്ന കണ്‍സോര്‍ഷ്യത്തെ, പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ദര്‍ഘാസില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളവരായി അംഗീകരിച്ചിട്ടില്ല എന്നായിരുന്നു. ഈ വിശദീകരണം പിന്നീട് തിരുത്തേണ്ടിവന്നു. കാരണം അംഗീകാരമുള്ള കണ്‍സോര്‍ഷ്യമാണെന്ന് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ബോര്‍ഡിനെ അറിയിച്ചു. അപ്പോള്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുവേണ്ട സാങ്കേതിക യോഗ്യത നേടാനുള്ള മാര്‍ക്ക് ഓമ്‌നി അഗേറ്റിനില്ല എന്നായി ബോര്‍ഡ്. അറിയാന്‍ കഴിഞ്ഞിട്ടുള്ള വിവരങ്ങളും ലഭ്യമായ രേഖകളും വെച്ചുപരിശോധിച്ചപ്പോള്‍ ഇതും ശരിയല്ല. മൂല്യനിര്‍ണയക്കമ്മിറ്റി നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ പ്രകാരം മാര്‍ക്ക് നല്‍കിയിരുന്നെങ്കില്‍, ഓമ്‌നി അഗേറ്റിനും സാങ്കേതിക യോഗ്യതയുണ്ടാകുമായിരുന്നു എന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്. ആധികാരികമായ അന്വേഷണം നടക്കേണ്ടുന്ന ഒരു കാര്യമിതാണ്.
ഇക്കാര്യത്തില്‍, ഓമ്‌നി അഗേറ്റിനെ ഒഴിവാക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നു ബലമായി സംശയിക്കാന്‍ ഇടനല്‍കുന്ന നടപടികള്‍ ബോര്‍ഡിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. സാങ്കേതിക മൂല്യനിര്‍ണയം സംബന്ധിച്ച് നേരത്തേയുണ്ടായിരുന്ന മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ 2010 മെയ് 26-ന് ഇറക്കിയിട്ടുള്ള രേഖയില്‍ ഇപ്രകാരം പറയുന്നു: ഒരു സ്ഥാപനത്തില്‍ നിന്ന് സാങ്കേതിക യോഗ്യത സംബന്ധിച്ച ദര്‍ഘാസും (ഞ/ഝ/ഠവരസൃഹരമാ ഏഹല) കരാര്‍തുക സംബന്ധിച്ച ദര്‍ഘാസും (ഞ/ജ/ജിഹരവ ഏഹല) ഒരുമിച്ചാണ് സ്വീകരിക്കപ്പെടുക. അവയില്‍ സാങ്കേതിക യോഗ്യത സംബന്ധിച്ച ദര്‍ഘാസുകള്‍ പൊട്ടിച്ച് നാല് ആഴ്ചയ്ക്കുള്ളില്‍ അവയുടെ മൂല്യനിര്‍ണയം നടത്തിയിരിക്കണം. ഇതു സംബന്ധിച്ച അവസാന തീരുമാനം അതിനെ തുടര്‍ന്നുവരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ എടുത്തിരിക്കണം. സാങ്കേതിക യോഗ്യത സംബന്ധിച്ച മൂല്യനിര്‍ണയത്തെത്തുടര്‍ന്ന് ഒഴിവാക്കുന്ന സ്ഥാപനങ്ങളുടെ വിവരം കാര്യകാരണങ്ങള്‍ വിശദീകരിച്ച്, കരാര്‍തുക സംബന്ധിച്ച ദര്‍ഘാസ് പൊട്ടിക്കുന്നതിനു രണ്ട് പ്രവൃത്തിദിവസങ്ങള്‍ക്കുമുന്‍പ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷനെ അറിയിച്ചിരിക്കണം. മൂന്നുമാസങ്ങള്‍ക്കുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കി, വിവരസാങ്കേതികവിദ്യ സംബന്ധിച്ച പണികള്‍ ഏല്പിക്കാവുന്ന കരാറുകാരനെ കണ്ടെത്തിയിരിക്കണം. ഇത്രയും സമയം പോരെന്നുണ്ടെങ്കില്‍ കാരണങ്ങള്‍ വിശദീകരിച്ച് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷനെ അയച്ചിരിക്കണം.
സാങ്കേതിക യോഗ്യത സംബന്ധിച്ച ദര്‍ഘാസുകള്‍ പൊട്ടിച്ച് മൂല്യനിര്‍ണയം നടത്തിയ ഐ.ടി. കണ്‍സള്‍ട്ടന്റ്, തങ്ങളുടെ ശുപാര്‍ശകളും ആ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കുകയുണ്ടായി. ഈ റിപ്പോര്‍ട്ടുമായി മൂല്യനിര്‍ണയക്കമ്മിറ്റി യോഗം ചേരുന്നത് 2010 ജൂണ്‍ രണ്ടിനാണ്. ഐ.ടി. കണ്‍സള്‍ട്ടന്റിന്റെ, പക്ഷപാതപരമെന്നു വളരെ വ്യക്തമാകുന്ന നിര്‍ദേശങ്ങള്‍ പോലും മൂല്യനിര്‍ണയക്കമ്മിറ്റി അംഗീകരിക്കുമ്പോള്‍, കമ്മിറ്റിയല്ല, കണ്‍സള്‍ട്ടന്റാണ് മൂല്യനിര്‍ണയം നടത്തിയത് എന്ന് ആക്ഷേപം ഉണ്ടായാല്‍ കുറ്റം പറയാനാവില്ല. 94 ലക്ഷം രൂപ മുടക്കി കണ്‍സള്‍ട്ടന്റിനെ നിയമിക്കേണ്ടതുണ്ടായിരുന്നോ എന്നചോദ്യത്തിനുകൂടിയുള്ള ഉത്തരമാണിതു നല്‍കുന്നത്. ഓമ്‌നി അഗേറ്റിനെ ഒഴിവാക്കാന്‍ തീരുമാനമെടുത്തുകൊണ്ടുള്ള മൂല്യനിര്‍ണയക്കമ്മിറ്റിയുടെ ജൂണ്‍ രണ്ടിലെ രേഖകളില്‍ പറയുന്നത്, അവരെ പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ അംഗീകരിക്കാത്തതുകൊണ്ട് ഒഴിവാക്കുന്നു എന്നാണ്. (അംഗീകാരം ഉണ്ട് എന്ന് തുടര്‍ന്ന് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ അറിയിക്കുകയുണ്ടായല്ലോ). ജൂണ്‍ രണ്ടിനുശേഷം മൂല്യനിര്‍ണയക്കമ്മിറ്റി കൂടിയിട്ടില്ല. കരാര്‍തുക സംബന്ധിച്ച ദര്‍ഘാസ് പൊട്ടിക്കുന്നത് ജൂണ്‍ ഏഴിനാണ്. അന്നു തിങ്കളാഴ്ചയാണ്. അതിനു മുന്‍പുള്ള രണ്ടുദിവസവും കേന്ദ്രഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തിദിവസങ്ങളല്ല. മൂല്യനിര്‍ണയക്കമ്മിറ്റി കൂടാതെയും ചട്ടമനുസരിച്ച് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷനെ അറിയിക്കാതെയും സാങ്കേതിക യോഗ്യതയ്ക്കുവേണ്ട മാര്‍ക്കില്ല എന്നുപറഞ്ഞ് എങ്ങനെയാണ് ജൂണ്‍ അഞ്ചിന് ഈ സ്ഥാപനത്തെ ദര്‍ഘാസിന്റെ അവസാനഘട്ടത്തില്‍ ഒഴിവാക്കാന്‍ കഴിയുക? ആരാണ് യഥാര്‍ഥത്തില്‍ ഒഴിവാക്കിയത്? ആരാണ് കണ്‍സള്‍ട്ടന്റിന് മൂല്യനിര്‍ണയം നടത്താന്‍ അധികാരം നല്‍കിയത്?
അല്‍പവസ്ത്രധാരിണികള്‍ക്ക് തടവും പിഴയും നല്‍കാന്‍ നിയമഭേദഗതിക്ക് നിര്‍ദേശം
Published on Wednesday, December 1, 2010 - 9:03 AM GMT ( 21 hours 3 min ago)
കുവൈത്ത്‌സിറ്റി: ബീച്ചുകളില്‍ അല്‍പവസ്ത്രം ധരിച്ച് സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ നിയമഭേദഗതിക്ക് നിര്‍ദേശം. നീന്തല്‍ വസ്ത്രമോ സമാനമായ രീതിയില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങളോ ധരിച്ച് പെതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് ശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നാണ് നിര്‍ദേശം. അല്‍പവസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഒരു വര്‍ഷം തടവും ആയിരം ദീനാര്‍ പിഴയും ശിക്ഷയായി നല്‍കണമെന്നാണ് ഇസ്‌ലാമിസ്റ്റ് എം.പിമാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.
വലീദ് തബ്തബാഇ, ജംആന്‍ ഹര്‍ബഷ്, ഫൈസല്‍ അല്‍ മുസ്‌ലിം, ഖാലിദ് സുല്‍ത്താന്‍ തുടങ്ങി ഒരു വിഭാഗം പാര്‍ലമെന്റ് അംഗങ്ങളാണ് നിയമഭേദഗതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്‍പവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന പ്രവണത പൊതുവില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം മുന്നോട്ടുവെക്കുന്നതെന്ന് എം.പി.മാര്‍ വിശദീകരിക്കുന്നു. കടലോരങ്ങളില്‍ സായാഹ്‌നം ചെലവഴിക്കാന്‍ വരുന്നവര്‍ മാന്യമായ വസ്ത്രധാരണം നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
വസ്ത്രധാരണത്തില്‍ കാണിക്കുന്ന ഉദാര സമീപനം കുടുംബത്തിലും സമൂഹത്തിലും മോശമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എം.പിമാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി അംഗീകരിച്ചതിന് ശേഷം മാത്രമേ പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുകയുള്ളൂ. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം മന്ത്രിസഭകൂടി സമ്മതം മൂളിയാല്‍ മാത്രമേ നിയമഭേദഗതി നടപ്പില്‍ വരികയുള്ളൂ.
അതിനിടെ, ചില ലിബറല്‍ ചിന്താഗതിക്കാരായ വനിതാ പാര്‍ലമെന്റ് അംഗങ്ങള്‍ ഇതിനകം തന്നെ നിയമഭേദഗതി നിര്‍ദേശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്്. വ്യക്തികളുടെ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ലംഘനമാണ് ഇസ്‌ലാമിസ്റ്റ് എം.പിമാരുടെ നിര്‍ദേശമെന്ന് വനിതാ എം.പി അസീല്‍ അല്‍ അവദി പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ശാഠ്യം പിടിക്കുന്നവര്‍ പുരുഷന്മാരുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളൊന്നും വെക്കാത്തത് വിവേചനമാണെന്നും അസീല്‍ അല്‍ അവദി പറഞ്ഞു.
വലീദ് തബ്തബാഇ, ജംആന്‍ ഹര്‍ബഷ്, ഫൈസല്‍ അല്‍ മുസ്‌ലിം, ഖാലിദ് സുല്‍ത്താന്‍ തുടങ്ങി ഒരു വിഭാഗം പാര്‍ലമെന്റ് അംഗങ്ങളാണ് നിയമഭേദഗതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്‍പവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന പ്രവണത പൊതുവില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം മുന്നോട്ടുവെക്കുന്നതെന്ന് എം.പി.മാര്‍ വിശദീകരിക്കുന്നു. കടലോരങ്ങളില്‍ സായാഹ്‌നം ചെലവഴിക്കാന്‍ വരുന്നവര്‍ മാന്യമായ വസ്ത്രധാരണം നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
വസ്ത്രധാരണത്തില്‍ കാണിക്കുന്ന ഉദാര സമീപനം കുടുംബത്തിലും സമൂഹത്തിലും മോശമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എം.പിമാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി അംഗീകരിച്ചതിന് ശേഷം മാത്രമേ പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുകയുള്ളൂ. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം മന്ത്രിസഭകൂടി സമ്മതം മൂളിയാല്‍ മാത്രമേ നിയമഭേദഗതി നടപ്പില്‍ വരികയുള്ളൂ.
അതിനിടെ, ചില ലിബറല്‍ ചിന്താഗതിക്കാരായ വനിതാ പാര്‍ലമെന്റ് അംഗങ്ങള്‍ ഇതിനകം തന്നെ നിയമഭേദഗതി നിര്‍ദേശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്്. വ്യക്തികളുടെ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ലംഘനമാണ് ഇസ്‌ലാമിസ്റ്റ് എം.പിമാരുടെ നിര്‍ദേശമെന്ന് വനിതാ എം.പി അസീല്‍ അല്‍ അവദി പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ശാഠ്യം പിടിക്കുന്നവര്‍ പുരുഷന്മാരുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളൊന്നും വെക്കാത്തത് വിവേചനമാണെന്നും അസീല്‍ അല്‍ അവദി പറഞ്ഞു.
സ്പെക്ട്രം അഴിമതി: പി.ജെ തോമസ് മേല്‍നോട്ടത്തിനില്ല
Posted On: Wed, 01 Dec 2010 11:30:48
ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസ് അന്വേഷണത്തിന് സി.വി.സി പി.ജെ തോമസ് മേല്‍നോട്ടം വഹിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിരാ റാഡിയയുടെ സംഭാഷണത്തിന്റെ ടേപ്പ് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
2ജി സ്പെക്ട്രം കേസില്‍ സി.ബി.ഐ നടത്തുന്ന അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണമെന്നുള്ള ആവശ്യത്തിന്മേലുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നിയമപ്രകാരം കേന്ദ്ര വിജിലന്‍സ് കമ്മിഷണറാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കേണ്ടത്.
എന്നാല്‍ പി.ജെ തോമസ് നേരത്തേ ടെലികോം സെക്രട്ടറി ആയിരുന്നപ്പോള്‍ സ്പെക്ട്രം ഇടപാടിനെ ന്യായീകരിച്ചിരുന്നു. ഇക്കാരണത്താല്‍ ഈ കേസ് പി.ജെ തോമസിന് നിഷ്പക്ഷമായി അന്വേഷിക്കാന്‍ കഴിയുമോയെന്ന് കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് കേസില്‍ ഇന്ന് രാവിലെ വാദം തുടങ്ങിയപ്പോള്‍ പി.ജെ തോമസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കില്ലെന്ന് വ്യക്തമാക്കിയത്.
അദ്ദേഹം അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുമെന്ന് അറിയിച്ചതായും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിരാ റാഡിയയുടെ സംഭാഷണത്തിന്റെ ടേപ്പ് കോടതിയില്‍ സൂക്ഷിക്കുന്ന കര്യത്തില്‍ എതിര്‍പ്പില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ടേപ്പ് സൂക്ഷിക്കുന്നത് സംബന്ധിച്ച അഭിപ്രായം അറിയിക്കാന്‍ ഇന്നലെ അദായ നികുതി വകുപ്പ് തലവനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
2ജി സ്പെക്ട്രം കേസില്‍ സി.ബി.ഐ നടത്തുന്ന അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണമെന്നുള്ള ആവശ്യത്തിന്മേലുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നിയമപ്രകാരം കേന്ദ്ര വിജിലന്‍സ് കമ്മിഷണറാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കേണ്ടത്.
എന്നാല്‍ പി.ജെ തോമസ് നേരത്തേ ടെലികോം സെക്രട്ടറി ആയിരുന്നപ്പോള്‍ സ്പെക്ട്രം ഇടപാടിനെ ന്യായീകരിച്ചിരുന്നു. ഇക്കാരണത്താല്‍ ഈ കേസ് പി.ജെ തോമസിന് നിഷ്പക്ഷമായി അന്വേഷിക്കാന്‍ കഴിയുമോയെന്ന് കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് കേസില്‍ ഇന്ന് രാവിലെ വാദം തുടങ്ങിയപ്പോള്‍ പി.ജെ തോമസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കില്ലെന്ന് വ്യക്തമാക്കിയത്.
അദ്ദേഹം അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുമെന്ന് അറിയിച്ചതായും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിരാ റാഡിയയുടെ സംഭാഷണത്തിന്റെ ടേപ്പ് കോടതിയില്‍ സൂക്ഷിക്കുന്ന കര്യത്തില്‍ എതിര്‍പ്പില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ടേപ്പ് സൂക്ഷിക്കുന്നത് സംബന്ധിച്ച അഭിപ്രായം അറിയിക്കാന്‍ ഇന്നലെ അദായ നികുതി വകുപ്പ് തലവനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
Tuesday, 30 November 2010
നിയമാനുസൃതം ടെലിഫോണ്‍ ചോര്‍ത്താം: കേന്ദ്ര janmabhumi
ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് വകുപ്പ് 5 (2) പ്രകാരം ആവശ്യമുള്ളപ്പോള്‍ നിയമാനുസരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഫോണ്‍ ചോര്‍ത്താന്‍ അധികാരമുണ്ടെന്ന് ലോക്സയഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.
ദേശീയതലത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാനതലത്തില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കുമാണ് ഫോണ്‍ ചോര്‍ത്തുന്നതിന് നിര്‍ദ്ദേശം നല്‍കാന്‍ അധികാരമുള്ളത്. ഭാരതത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും സംരക്ഷിക്കുന്നതിന് പൊതുതാല്‍പര്യാര്‍ത്ഥമാണ് ഈ നിര്‍ദ്ദേശം നല്‍കുന്നത്. ഏതെങ്കിലും കുറ്റകൃത്യത്തിന് പ്രേരണ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നിരീക്ഷിക്കുന്നതിനും അവശ്യഘട്ടത്തില്‍ ഇടപെടുന്നതിനും ഫോണ്‍ ചോര്‍ത്തല്‍ ഏറെ സഹായകമാണെന്നും മന്ത്രി അജയ് കൂട്ടിച്ചേര്‍ത്തു.
ദേശസുരക്ഷക്ക് വെല്ലുവിളിയാകാവുന്ന നീക്കങ്ങള്‍ തടയുന്നതിന്റെ ഭാഗമായും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അനധികൃത ഫോണ്‍ ചോര്‍ത്തലുകളെക്കുറിച്ച് പരാതി ലഭിക്കാറുണ്ട്. വിശദമായ അന്വേഷണത്തില്‍ ഇവയില്‍ ഭൂരിഭാഗവും കുറ്റവാളികള്‍ മുന്നോട്ട് വയ്ക്കുന്ന 'പ്രതിരോധം' മാത്രമാണെന്ന് കാണാമെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയക്കാരുടെ ഫോണ്‍ അനധികൃതമായി ചോര്‍ത്തുന്നതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്പെക്ട്രം കുംഭകോണത്തെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകളില്‍ ഫോണ്‍ ചോര്‍ത്തല്‍ പ്രധാന ഘടകമായതിനാല്‍ മന്ത്രിയുടെ പ്രസ്താവന ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
Sunday, 28 November 2010
ആദര്‍ശ് കുംഭകോണം
ആദര്‍ശ് കുംഭകോണം: രേഖകള്‍ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു-madhyamam
മുംബൈ: ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം സംബന്ധിക്കുന്ന സുപ്രധാന രേഖകള്‍ കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുംബൈ െ്രെകംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് നടപടി. ലോക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ചിനു കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ചയാണ് ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം സംബന്ധിച്ച സുപ്രധാന രേഖകള്‍ നഗര വികസന വകുപ്പില്‍ നിന്ന് കാണാതായതായി സെക്രട്ടറി ഗുരുദാസ് ബാജപെ മുംബൈ മറൈന്‍ ഡ്രൈവ് പൊലീസില്‍ പരാതിപ്പെട്ടത്. 10 ഫയലുകളിലായി സൂക്ഷിച്ച രേഖകളാണു നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിയും ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവത്തെ കുറിച്ച് രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുന്ന രേഖകളാണ് കാണാതായിരിക്കുന്നത്.
ശനിയാഴ്ചയാണ് ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം സംബന്ധിച്ച സുപ്രധാന രേഖകള്‍ നഗര വികസന വകുപ്പില്‍ നിന്ന് കാണാതായതായി സെക്രട്ടറി ഗുരുദാസ് ബാജപെ മുംബൈ മറൈന്‍ ഡ്രൈവ് പൊലീസില്‍ പരാതിപ്പെട്ടത്. 10 ഫയലുകളിലായി സൂക്ഷിച്ച രേഖകളാണു നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിയും ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവത്തെ കുറിച്ച് രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുന്ന രേഖകളാണ് കാണാതായിരിക്കുന്നത്.
കൊറിയന്‍ തീരത്ത് യുദ്ധസന്നാഹം
ദക്ഷിണകൊറിയയും അമേരിക്കയും സൈനികാഭ്യാസപ്രകടനം ആരംഭിച്ചു
ഉത്തരകൊറിയ മിസൈല്‍ വിന്യസിച്ചു
അടിയന്തരചര്‍ച്ച വേണമെന്ന് ചൈന
ഉത്തരകൊറിയ മിസൈല്‍ വിന്യസിച്ചു
അടിയന്തരചര്‍ച്ച വേണമെന്ന് ചൈന
നവംബര്‍ 23ന് ഉത്തരകൊറിയ യോങ്‌പ്യോങ് ദ്വീപില്‍ നടത്തിയ ഷെല്ലാക്രണത്തില്‍ രണ്ട് സൈനികരകടക്കം നാലുപേര്‍ കൊല്ലപ്പെട്ടതോടെയാണ് ഇരുകൊറിയകളുംതമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായത്. ഇതിനുപിന്നാലെയാണ് ദക്ഷിണ കൊറിയയുടെ സഖ്യകക്ഷിയായ അമേരിക്ക സംയുക്ത സൈനികാഭ്യാസപ്രകടനത്തിനായി പടക്കപ്പലയച്ചത്. നേരത്തേ തീരുമാനിച്ചതായിരുന്നു സൈനികാഭ്യാസമെങ്കിലും ദ്വീപിനുനേരെയുണ്ടായ ആക്രമണത്തിനു തൊട്ടുപിന്നാലെ, ഞായറാഴ്ച അത് തുടങ്ങിയത് സ്ഥിതി വഷളാക്കിയിരിക്കുകയാണ്.
മഞ്ഞക്കടലില്‍ ഇരുകൊറിയകളുംതമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തിപ്രദേശത്തുനിന്ന് 125 കിലോമീറ്റര്‍ മാറിയാണ് അഭ്യാസം നടക്കുന്നത്.
എഴുപത്തഞ്ച് യുദ്ധവിമാനങ്ങളേയും ആറായിരം സൈനികരേയും വഹിച്ച അമേരിക്കയുടെ ആണവയുദ്ധക്കപ്പല്‍ യു.എസ്.എസ്. ജോര്‍ജ്‌വാഷിങ്ടണ്‍ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. നാല് യുദ്ധക്കപ്പല്‍കുടി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതൊടൊപ്പം ചേരുമെന്നും അമേരിക്കന്‍സേന അറിയിച്ചു. മൂന്ന് ആക്രമണക്കപ്പലുകളും യുദ്ധവിമാനങ്ങളും ദക്ഷിണകൊറിയ വിന്യസിച്ചിട്ടുണ്ട്. 1953ലെ കൊറിയന്‍യുദ്ധത്തിനുശേഷം ദക്ഷിണകൊറിയക്കെതിരെയുള്ള ഏറ്റവും മോശമായ ആക്രമണത്തിന് തടയിടാനാണ് സൈനിക അഭ്യാസം ആരംഭിച്ചതെന്ന് അമേരിക്ക പറയുന്നു.
അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും അഭ്യാസത്തിന് തിരിച്ചടി നല്‍കാനെന്നോണമാണ് മഞ്ഞക്കടലിലെ തര്‍ക്കമേഖല ലക്ഷ്യമാക്കി ഉത്തരകൊറിയ ഭൂതല-ഭൂതല മിസൈലുകള്‍ വിന്യസിച്ചത്. ദക്ഷിണകൊറിയ അതിര്‍ത്തിലംഘിച്ചാല്‍ തിരിച്ചടിക്കുമെന്ന് ആണവായുധശേഷിയുള്ള ഉത്തരകൊറിയ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. യോങ്‌പ്യോങ് ദ്വീപിലെ സ്ഥിതിഗതികള്‍ മോശമാണെന്നും ദീപ് വിട്ടുപോകണമെന്നും പത്രപ്രവര്‍ത്തകര്‍ക്ക് ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയം നിര്‍ദേശം നല്‍കി. നാട്ടുകാര്‍ മിക്കവരും
നേരത്തേതന്നെ ദ്വീപ് വിട്ടുപോയിട്ടുണ്ട്. നാലുപേരുടെ മരണത്തിനു കാരണമായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ദക്ഷിണകൊറിയയുടെ നാവികകമാന്‍ഡര്‍ വ്യക്തമാക്കി.
എന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ ശ്രമിക്കുമെന്ന് ചൈന ഉറപ്പുനല്‍കി. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ചര്‍ച്ചാനിര്‍ദേശത്തെ ഗൗരവമായാണ് കാണുന്നതെന്ന് ദക്ഷിണകൊറിയ അറിയിച്ചു. കൊറിയന്‍പ്രശ്‌നത്തില്‍ സുതാര്യവും ഉത്തരവാദിത്വത്തോടെയുമുള്ള നിലപാട് സ്വീകരിക്കാന്‍ ചൈനയോട് ആവശ്യപ്പെടുന്നതായി പ്രസിഡന്റ് ലീ മ്യുങ് ബാക് അറിയിച്ചു. ദക്ഷിണകൊറിയ സന്ദര്‍ശിക്കാനെത്തിയ ചൈനീസ് പ്രതിനിധിയോട് പ്രസിഡന്റ് സമാധനത്തിനുവേണ്ടി ശ്രമിക്കണമെന്ന് അഭ്യര്‍ഥിച്ചു.
ഉത്തരകൊറിയയുടെ ആണവപദ്ധതിയെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കാളികളായ ആറ് രാജ്യങ്ങളിലേയും പ്രതിനിധികള്‍ ഡിസംബര്‍ ആദ്യവാരം ബെയ്ജിങ്ങില്‍ എത്തിച്ചേരണമെന്നാണ് ചൈന ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഷഡ്കക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാനല്ല ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നും മുതിര്‍ന്ന ചൈനീസ് നയതന്ത്രജ്ഞന്‍ വു ദവേയ് വ്യക്തമാക്കി. ഉത്തരകൊറിയയുടെ സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ ചെയര്‍മാന്‍ ചൊവ്വാഴ്ചമുതല്‍ ചൈന സന്ദര്‍ശിക്കുന്നുണ്ട്. ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ ദായ് ബിന്‍ഗുവോവിനോട് സമാധാനശ്രമങ്ങള്‍ ശക്തമാക്കണമെന്ന് അഭ്യര്‍ഥിച്ചു.
Friday, 26 November 2010
ഐ.ജി. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് ശിപാര്‍ശ
'അവിഹിതസ്വത്ത്: ഐ.ജി. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് ശിപാര്‍ശ | ||
| ||
തച്ചങ്കരി അനധികൃതമായി ഒരുകോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണു വിജിലന്‍സ്‌് കണ്ടെത്തല്‍. ഇതുസംബന്ധിച്ചു മൂന്നു കേസാണ് എറണാകുളം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ തച്ചങ്കരിക്കെതിരേ ചുമത്തിയത്. കേസില്‍ തച്ചങ്കരി കുറ്റക്കാരനാണെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് വിഭാഗം തൃശൂര്‍ യൂണിറ്റിലെ അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ക്കു കൈമാറും. 2003 ജനുവരി ഒന്നുമുതല്‍ 2007 ജനുവരി നാലുവരെയുള്ള സര്‍വീസ് കാലയളവില്‍ തച്ചങ്കരി വരുമാനത്തില്‍ കവിഞ്ഞ് ഒരുകോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണു വിജിലന്‍സ് എസ്.പി: കെ.വി. ജോസഫിന്റെ റിപ്പോര്‍ട്ട്. ഇതുകൂടാതെ ഭൂമി ഇടപാടുകളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജിനത്തില്‍ രണ്ടുലക്ഷം രൂപയുടെയും സ്‌റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ അഞ്ചുലക്ഷം രൂപയുടെയും വെട്ടിപ്പു നടത്തിയതായാണു കണ്ടെത്തല്‍. അഴിമതി നിരോധനനിയമപ്രകാരമുള്ള കേസ് കോടതിയില്‍ തെളിഞ്ഞാല്‍ അഞ്ചുവര്‍ഷംവരെ ജയില്‍ ശിക്ഷ ലഭിക്കാം. തൃശൂര്‍ കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു വിജിലന്‍സ് അന്വേഷണം. കേസില്‍ 26 മാസം സസ്‌പെന്‍ഷനില്‍ കഴിഞ്ഞ തച്ചങ്കരിയെ പോലീസ് ആസ്‌ഥാനത്തു നിയമിച്ചാണു സര്‍വീസില്‍ തിരിച്ചെടുത്തത്. വിവാദ വിദേശയാത്ര, ഗള്‍ഫില്‍ തീവ്രവാദബന്ധമുള്ളവരുമായി നടത്തിയ രഹസ്യചര്‍ച്ച എന്നീ ആരോപണങ്ങളുടെ പേരില്‍ അദ്ദേഹം വീണ്ടും സസ്‌പെന്‍ഷനിലായി. ഈ കേസുകള്‍ ഇപ്പോള്‍ എന്‍.ഐ.എയുടെ അന്വേഷണത്തിലാണ്. ദോഹയിലെ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയതുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്ന്, സസ്‌പെന്‍ഷനിലുള്ള തച്ചങ്കരിയെ സര്‍ക്കാര്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഡി.ജി.പിയുടെ അന്വേഷണറിപ്പോര്‍ട്ട് പ്രകാരമായിരുന്നു നടപടി. എറണാകുളം വിജിലന്‍സ് എസ്.പിയുടെ റിപ്പോര്‍ട്ട് അടുത്തയാഴ്‌ച തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. സസ്‌പെന്‍ഷനിലുള്ള തച്ചങ്കരിയെ വീണ്ടും സസ്‌പെന്‍ഡ് ചെയ്‌ത ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും ആരോപണമുണ്ട്. ഇതുസംബന്ധിച്ചു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിയോടു വിശദീകരണം തേടി. -എസ്. നാരായണന്‍ |
ഗോതമ്പിലും ഏലത്തിലും മാരക കീടനാശിനി MATHRUBHUMI
Posted on: 27 Nov 2010
തിരുവനന്തപുരം: കേരളത്തില്‍ വിതരണം ചെയ്യുന്ന ഗോതമ്പ്, ഏലം, കോളിഫ്‌ളവര്‍ എന്നിവയില്‍ മാരകമായ അളവില്‍ കീടനാശിനി കണ്ടെത്തിയതായി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. തലച്ചോറിനെയും കരളിനെയും ഗുരുതരമായി ബാധിക്കുന്ന വിഷാംശമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് ദേശവ്യാപകമായി നടത്തിയ പരിശോധനയിലാണ് കേരളത്തില്‍ നിന്നെടുത്തിട്ടുള്ള മൂന്നിനങ്ങളുടെ മാതൃകകളില്‍ വിഷാംശമുണ്ടെന്ന് തെളിഞ്ഞത്.
വെള്ളായണി കാര്‍ഷികകോളേജ് ഉള്‍പ്പെടെ രാജ്യത്തെ 20 സ്ഥാപനങ്ങളിലെ പരീക്ഷണശാലകളിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്. പഞ്ചാബില്‍ നിന്നെത്തിച്ച് കേരളത്തില്‍ വിതരണം ചെയ്യുന്ന റേഷന്‍ ഗോതമ്പില്‍ 'ഫോറേറ്റ്' എന്ന കീടനാശിനിയുണ്ടെന്ന് തെളിഞ്ഞു. ഗോതമ്പില്‍ ഫോറേറ്റ് ഉണ്ടാകാന്‍ പാടില്ലെന്നാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാനിയമം. എന്നാല്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ഒരു കിലോഗ്രാം ഗോതമ്പില്‍ 0.054 മില്ലിഗ്രാം ഫോറേറ്റ് ഉണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു.
ഇടുക്കിയില്‍ ഉത്പാദിപ്പിച്ച് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്ന ഏലത്തില്‍ 'ക്വിനാല്‍ഫോസ്' എന്ന കീടനാശിനിയുടെ അംശമാണുള്ളത്. 0.01 മില്ലിഗ്രാം/ കിലോഗ്രാം ആണ് ക്വിനാല്‍ഫോസിന്റെ അനുവദനീയമായ അളവ്. ഏലം സാമ്പിളില്‍ ഇത് രണ്ടരഇരട്ടിയിലധികമുണ്ടായിരുന്നു. ഊട്ടിയില്‍ ഉത്പാദിപ്പിച്ച് ഇവിടെ വിതരണം ചെയ്യുന്ന കോളിഫ്‌ളവറില്‍ 'ക്ലോറോപൈറിപോസ്' എന്ന കീടനാശിനിയുടെ അംശം കണ്ടെത്തി. 0.01 ആണ് അനുവദനീയമായ അളവ്. കോളിഫ്‌ളവറില്‍ ഇത് അഞ്ചിരട്ടിയിലധികമുണ്ടെന്ന് തെളിഞ്ഞു.
ഫോറേറ്റ്, ക്വിനാല്‍ഫോസ്, ക്ലോറോപൈറിപോസ് എന്നീ കീടനാശിനികള്‍ അളവിലധികം ശരീരത്തില്‍ എത്തിയാല്‍ തലച്ചോറിനെയും കരളിനെയും ബാധിക്കും. പലപ്പോഴും ഇത് മാരകമാവാനും സാധ്യതയുണ്ട്. നാസിക്കില്‍ ഉത്പാദിപ്പിക്കുന്ന മുന്തിരി, ഹിമാചലിലെ സോണിപത്തില്‍ നിന്നുള്ള ആപ്പിള്‍, അമേരിക്കയില്‍ നിന്നുള്ള ഓറഞ്ച്, ചൈനയില്‍ നിന്നുള്ള സബര്‍ജല്ലി എന്നിവയിലും കീടനാശിനിയുടെ അംശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചിട്ടില്ലെങ്കിലും ഈ സ്ഥലങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് പഴവര്‍ഗങ്ങള്‍ കേരളത്തിലെ വിപണിയില്‍ എത്തുന്നുണ്ട്.
വിളവെടുപ്പിന് നിശ്ചിത കാലാവധിയ്ക്ക് മുമ്പ് മാത്രമേ കീടനാശിനി ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന നിബന്ധന തെറ്റിക്കുന്നതാണ് വിപണിയിലെത്തുമ്പോഴും വിഷാംശം നഷ്ടപ്പെടാതെ ശേഷിക്കുന്നതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. കീടനാശിനി ഉപയോഗിക്കുന്നതിനെക്കുറിച്ച് കര്‍ഷകര്‍ക്ക് ബോധവത്കരണം നടത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
വെള്ളായണി കാര്‍ഷികകോളേജ് ഉള്‍പ്പെടെ രാജ്യത്തെ 20 സ്ഥാപനങ്ങളിലെ പരീക്ഷണശാലകളിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്. പഞ്ചാബില്‍ നിന്നെത്തിച്ച് കേരളത്തില്‍ വിതരണം ചെയ്യുന്ന റേഷന്‍ ഗോതമ്പില്‍ 'ഫോറേറ്റ്' എന്ന കീടനാശിനിയുണ്ടെന്ന് തെളിഞ്ഞു. ഗോതമ്പില്‍ ഫോറേറ്റ് ഉണ്ടാകാന്‍ പാടില്ലെന്നാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാനിയമം. എന്നാല്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ഒരു കിലോഗ്രാം ഗോതമ്പില്‍ 0.054 മില്ലിഗ്രാം ഫോറേറ്റ് ഉണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു.
ഇടുക്കിയില്‍ ഉത്പാദിപ്പിച്ച് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്ന ഏലത്തില്‍ 'ക്വിനാല്‍ഫോസ്' എന്ന കീടനാശിനിയുടെ അംശമാണുള്ളത്. 0.01 മില്ലിഗ്രാം/ കിലോഗ്രാം ആണ് ക്വിനാല്‍ഫോസിന്റെ അനുവദനീയമായ അളവ്. ഏലം സാമ്പിളില്‍ ഇത് രണ്ടരഇരട്ടിയിലധികമുണ്ടായിരുന്നു. ഊട്ടിയില്‍ ഉത്പാദിപ്പിച്ച് ഇവിടെ വിതരണം ചെയ്യുന്ന കോളിഫ്‌ളവറില്‍ 'ക്ലോറോപൈറിപോസ്' എന്ന കീടനാശിനിയുടെ അംശം കണ്ടെത്തി. 0.01 ആണ് അനുവദനീയമായ അളവ്. കോളിഫ്‌ളവറില്‍ ഇത് അഞ്ചിരട്ടിയിലധികമുണ്ടെന്ന് തെളിഞ്ഞു.
ഫോറേറ്റ്, ക്വിനാല്‍ഫോസ്, ക്ലോറോപൈറിപോസ് എന്നീ കീടനാശിനികള്‍ അളവിലധികം ശരീരത്തില്‍ എത്തിയാല്‍ തലച്ചോറിനെയും കരളിനെയും ബാധിക്കും. പലപ്പോഴും ഇത് മാരകമാവാനും സാധ്യതയുണ്ട്. നാസിക്കില്‍ ഉത്പാദിപ്പിക്കുന്ന മുന്തിരി, ഹിമാചലിലെ സോണിപത്തില്‍ നിന്നുള്ള ആപ്പിള്‍, അമേരിക്കയില്‍ നിന്നുള്ള ഓറഞ്ച്, ചൈനയില്‍ നിന്നുള്ള സബര്‍ജല്ലി എന്നിവയിലും കീടനാശിനിയുടെ അംശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചിട്ടില്ലെങ്കിലും ഈ സ്ഥലങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് പഴവര്‍ഗങ്ങള്‍ കേരളത്തിലെ വിപണിയില്‍ എത്തുന്നുണ്ട്.
വിളവെടുപ്പിന് നിശ്ചിത കാലാവധിയ്ക്ക് മുമ്പ് മാത്രമേ കീടനാശിനി ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന നിബന്ധന തെറ്റിക്കുന്നതാണ് വിപണിയിലെത്തുമ്പോഴും വിഷാംശം നഷ്ടപ്പെടാതെ ശേഷിക്കുന്നതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. കീടനാശിനി ഉപയോഗിക്കുന്നതിനെക്കുറിച്ച് കര്‍ഷകര്‍ക്ക് ബോധവത്കരണം നടത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ഉപ്പുവെള്ളത്തില്‍ കഴുകാം അപകടം ഒഴിവാക്കാം
ധാന്യങ്ങളും പച്ചക്കറികളും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കും. ശുദ്ധജലത്തില്‍ പലതവണ കഴുകിമാത്രം ഇവ ഉപയോഗിക്കണം. ഗോതമ്പ്, കോളിഫ്‌ളവര്‍ തുടങ്ങിയവ ഉപ്പുവെള്ളത്തില്‍ കുറച്ചുനേരം മുക്കിവെക്കുന്നതും കഴിയുമെങ്കില്‍ സിന്തറ്റിക് വിനാഗരിയില്‍ കഴുകുന്നതും കീടനാശിനിയുടെ അംശം തീര്‍ത്തുമില്ലാതാക്കുമെന്ന് ഈ രംഗത്തെ വിദഗ്ധനും മുന്‍ ഗവണ്‍മെന്റ് പബ്ലിക് അനലിസ്റ്റുമായ എ.ഭദ്രന്‍ പറയുന്നു. സിന്തറ്റിക് വിനാഗരി കുറഞ്ഞ ചെലവില്‍ വാങ്ങാന്‍ കഴിയും. കീടനാശിനിയുടെ ഉപയോഗത്തെക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധമില്ലാത്തതാണ് ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tuesday, 23 November 2010
ANTI-CORRUPTION FORCE INDIA
അഴിമതിക്ക് എതിരെ നിന്നാല്‍
അഴിമതിക്ക് എതിരെ നിന്നാല്‍ ....ലോട്ടറി വിവാദം: വി.എസിനെ ഒറ്റപ്പെടുത്താന്‍ നീക്കം |
|
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനിരിക്കെ ലോട്ടറി വിഷയം മുന്‍നിര്‍ത്തി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഒറ്റപ്പെടുത്താന്‍ സി.പി.എമ്മില്‍ നീക്കം. ധനമന്ത്രിയുമായോ പാര്‍ട്ടി സെന്ററുമായോ ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണമാണ് വി.എസിനെതിരേ എതിരാളികള്‍ ഉയര്‍ത്തുന്നത്. പരസ്യ പ്രതികരണങ്ങള്‍ക്കു പോകാതെ അടുത്ത ദിവസങ്ങളില്‍ നടക്കുന്ന സംസ്‌ഥാന നേതൃയോഗങ്ങളില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണു ശ്രമം. സംസ്‌ഥാന ഭാഗ്യക്കുറിയുടെ പ്രതിദിന നറുക്കെടുപ്പു പുനരാരംഭിക്കാനുള്ള തീരുമാനം നിര്‍ത്തിവയ്‌ക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശമാണ് ഒടുവില്‍ പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്. ഇതിലുള്ള അമര്‍ഷം സംസ്‌ഥാന സമിതിയംഗം എം.വി. ജയരാജന്‍ പ്രകടിപ്പിക്കുകയും ചെയ്‌തു. സര്‍ക്കാര്‍ കൂട്ടായെടുത്ത തീരുമാനം മാറ്റിയത് ഏകപക്ഷീയമായാണെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്‌തമായിരുന്നു. തുടര്‍ച്ചയായ ഇത്തരം നടപടികളില്‍ ധനമന്ത്രിക്കു കടുത്ത അതൃപ്‌തിയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യമായിരുന്നതിനാല്‍ സംയമനം പാലിച്ചിരുന്നു. കഴിഞ്ഞ സംസ്‌ഥാന സെക്രട്ടേറിയറ്റ്, സമിതി യോഗങ്ങളില്‍ അദ്ദേഹം വി.എസിന്റെ ഇടപെടലുകള്‍ക്കെതിരേ തുറന്നടിച്ചിരുന്നു. വി.എസിന് അനുകൂലമായി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ നിലപാടു സ്വീകരിക്കുന്നതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും സംഘടിത നീക്കം നടക്കുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക്കിനോട് എതിര്‍പ്പുള്ള കണ്ണൂരില്‍നിന്നുള്ള നേതാക്കള്‍ പോലും ഇക്കാര്യത്തില്‍ ഒന്നിക്കുമെന്നാണു സൂചന. 28, 29 തീയതികളില്‍ നടക്കുന്ന സംസ്‌ഥാന സമിതി യോഗത്തിനു ശേഷം വിഷയം പൊതുവികാരമായി കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ഉദ്ദേശിക്കുന്നതായി സൂചനയുണ്ട്. |
എന്‍ഡോസള്‍ഫാന്‍ ദുരിതം
എന്‍ഡോസള്‍ഫാന്‍:
390 പേര്‍ക്ക് അംഗവൈകല്യം; 546 പേര്‍ക്ക് ബുദ്ധിമാന്ദ്യം
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ കീടനാശിനി ദുരിതം വിതച്ച കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ 546 പേര്‍ക്ക് ബുദ്ധിമാന്ദ്യവും 390 പേര്‍ക്ക് അംഗവൈകല്യവും ബാധിച്ചതായി ആരോഗ്യ വകുപ്പ് നടത്തിയ സര്‍വേയില്‍ വ്യക്തമായി. മൊത്തം 2247 പേര്‍ക്കാണ് കീടനാശിനി പ്രയോഗം മൂലം രോഗബാധയുണ്ടായത്. ഇതില്‍ 315 പേര്‍ പനത്തടി ഗ്രാമ പഞ്ചായത്തിലുള്ളവരാണെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് ഡി.എം.ഒ അവതരിപ്പിച്ച സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
11 പഞ്ചായത്തുകളിലായി 57287 വീടുകളുള്ളതില്‍ 43463 വീടുകളിലാണ് സര്‍വേ നടത്തിയത്. ഇതിലാണ് 2247 പേര്‍ക്ക് രോഗബാധ ഉണ്ടായതായി പറയുന്നത്.
546 പേര്‍ക്ക് ബുദ്ധിമാന്ദ്യമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 78 പേര്‍ക്ക് തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളുണ്ട്. 390 പേര്‍ക്ക് അംഗവൈകല്യം വന്നു. 209 പേര്‍ക്ക് വിവിധ വൈല്യങ്ങളുണ്ട്. 161 പേര്‍ക്ക് കാന്‍സര്‍ ബാധിച്ചു. 115 പേര്‍ക്ക് മനോരോഗം വന്നു. 98 പേര്‍ക്ക് വന്ധ്യത വന്നു. 204 പേര്‍ ബധിരരും മൂകരുമാണ്. 149 പേരുടെ കാഴ്ചക്ക് തകരാറുണ്ട്. 113 പേര്‍ക്ക് ത്വഗ്‌രോഗങ്ങള്‍ ബാധിച്ചു. 154 പേര്‍ക്ക് മറ്റ് രോഗങ്ങളും ബാധിച്ചു.
എല്ലാ പഞ്ചായത്തുകളിലും ഏറിയും കുറഞ്ഞും വൈകല്യം ബാധിച്ചവരുണ്ട്. ബദിയടുക്ക 132, ബേളൂര്‍ 160, മുളിയാര്‍ 158, കാറടുക്ക 243, കല്ലാര്‍ 266, അജാനൂര്‍151, കുംബഡജെ 104, കയ്യൂര്‍ 240, പനത്തടി 315, എന്‍മകജെ 259, പെരിയ 219 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
11 പഞ്ചായത്തുകളിലായി 57287 വീടുകളുള്ളതില്‍ 43463 വീടുകളിലാണ് സര്‍വേ നടത്തിയത്. ഇതിലാണ് 2247 പേര്‍ക്ക് രോഗബാധ ഉണ്ടായതായി പറയുന്നത്.
546 പേര്‍ക്ക് ബുദ്ധിമാന്ദ്യമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 78 പേര്‍ക്ക് തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളുണ്ട്. 390 പേര്‍ക്ക് അംഗവൈകല്യം വന്നു. 209 പേര്‍ക്ക് വിവിധ വൈല്യങ്ങളുണ്ട്. 161 പേര്‍ക്ക് കാന്‍സര്‍ ബാധിച്ചു. 115 പേര്‍ക്ക് മനോരോഗം വന്നു. 98 പേര്‍ക്ക് വന്ധ്യത വന്നു. 204 പേര്‍ ബധിരരും മൂകരുമാണ്. 149 പേരുടെ കാഴ്ചക്ക് തകരാറുണ്ട്. 113 പേര്‍ക്ക് ത്വഗ്‌രോഗങ്ങള്‍ ബാധിച്ചു. 154 പേര്‍ക്ക് മറ്റ് രോഗങ്ങളും ബാധിച്ചു.
എല്ലാ പഞ്ചായത്തുകളിലും ഏറിയും കുറഞ്ഞും വൈകല്യം ബാധിച്ചവരുണ്ട്. ബദിയടുക്ക 132, ബേളൂര്‍ 160, മുളിയാര്‍ 158, കാറടുക്ക 243, കല്ലാര്‍ 266, അജാനൂര്‍151, കുംബഡജെ 104, കയ്യൂര്‍ 240, പനത്തടി 315, എന്‍മകജെ 259, പെരിയ 219 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
എന്‍ഡോസള്‍ഫാന്‍
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ല - കേന്ദ്രം
Posted On: Tue, 23 Nov 2010 15:49:04
ന്യൂദല്‍ഹി: മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെ എന്‍ഡോസള്‍ഫാന്‍ സമ്പൂര്‍ണ്ണമായി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രാലയം അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ നിയന്ത്രണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് കൃഷി, ആരോഗ്യ, വനം, പരിസ്ഥിതി വകുപ്പുകളിലെ സെക്രട്ടറിമാര്‍ പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം കേരളത്തിലുണ്ടായ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങള്‍ യോഗത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടി.
എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് വളരെയധികം പഠനങ്ങള്‍ കേരളത്തില്‍ നടന്നുകഴിഞ്ഞു. അതിനാല്‍ ഇനിയൊരു പഠനത്തിന്റെ ആവശ്യമില്ലെന്നും കേരളം യോഗത്തെ അറിയിച്ചു. കേരളത്തില്‍ നടന്ന പഠന റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചു.
എന്‍ഡോസള്‍ഫാന്റെ ഉപയോഗം ആവശ്യമാണെന്ന് രാജ്യത്തെ പല സംസ്ഥാനങ്ങളും അറിയിച്ചിട്ടുണ്ട്. അതിനാല്‍ മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെ എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് സമ്പൂര്‍ണ്ണമായി നിരോധിക്കാനാവില്ലെന്ന് കൃഷിമന്ത്രാലയം യോഗത്തില്‍ വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ നിയന്ത്രണം സംബന്ധിച്ച് അന്താരാഷ്ട്ര വേദികളില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് കൃഷി, ആരോഗ്യ, വനം, പരിസ്ഥിതി വകുപ്പുകളിലെ സെക്രട്ടറിമാര്‍ പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം കേരളത്തിലുണ്ടായ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങള്‍ യോഗത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടി.
എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് വളരെയധികം പഠനങ്ങള്‍ കേരളത്തില്‍ നടന്നുകഴിഞ്ഞു. അതിനാല്‍ ഇനിയൊരു പഠനത്തിന്റെ ആവശ്യമില്ലെന്നും കേരളം യോഗത്തെ അറിയിച്ചു. കേരളത്തില്‍ നടന്ന പഠന റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചു.
എന്‍ഡോസള്‍ഫാന്റെ ഉപയോഗം ആവശ്യമാണെന്ന് രാജ്യത്തെ പല സംസ്ഥാനങ്ങളും അറിയിച്ചിട്ടുണ്ട്. അതിനാല്‍ മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെ എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് സമ്പൂര്‍ണ്ണമായി നിരോധിക്കാനാവില്ലെന്ന് കൃഷിമന്ത്രാലയം യോഗത്തില്‍ വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ നിയന്ത്രണം സംബന്ധിച്ച് അന്താരാഷ്ട്ര വേദികളില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
മലയാളം നിര്‍ബന്ധിതമാക്കണം
മലയാളം നിര്‍ബന്ധിതമാക്കണം
ഡോ. ജോര്‍ജ് ഇരുമ്പയം
കേരളത്തിലുള്ള എല്ലാതരം സ്‌കൂളുകളിലും മലയാളത്തെ നിര്‍ബന്ധിത ഒന്നാം ഭാഷയാക്കിക്കൊണ്ട് കേരള സര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കുകയും തുടര്‍ന്ന് ബില്ലവതരിപ്പിച്ച് അത് നിയമമാക്കുകയും വേണമെന്ന് അഭ്യര്‍ഥിക്കുന്നു. ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലും ഹയര്‍ സെക്കന്‍ഡറിയിലും മലയാളത്തിന് ആ പദവി നല്‍കണം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും മറ്റും തമിഴ്‌നാട്ടിലെപ്പോലെ സംസ്ഥാന ഭാഷയുടെ ഒരു പേപ്പര്‍ നിര്‍ബന്ധിതമാക്കുകയും വേണം. കര്‍ണാടകയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമൊക്കെ സംസ്ഥാന ഭാഷയെ നിര്‍ബന്ധിത ഒന്നാംഭാഷയാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കര്‍ണാടകയില്‍ കന്നഡ മാത്രമാണ് സ്‌കൂള്‍ തലത്തില്‍ നിര്‍ബന്ധിതമെന്നും അതിനുപുറമെ ഏതെങ്കിലും രണ്ടു ഭാഷകള്‍ കൂടി പഠിക്കണമെന്നുമാണ് വ്യവസ്ഥയെന്നറിയുന്നു. ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധിതമല്ല. എന്നാല്‍ കേരളത്തില്‍ ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധമായും പഠിക്കണം; മലയാളം വേണമെങ്കില്‍ ഒഴിവാക്കാം എന്ന വിചിത്രമായ അവസ്ഥയാണുള്ളത്.
മഹാരാഷ്ട്രയിലെ എല്ലാ തരം സ്‌കൂളുകളിലും മറാത്തി നിര്‍ബന്ധമാക്കിക്കൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍, ഗുജറാത്തി ന്യൂനപക്ഷ സ്‌കൂളധികൃതര്‍ അതിനെ ചോദ്യം ചെയ്തുകൊണ്ടു സുപ്രീംകോടതിവരെ പോയി. തങ്ങളുടെ സ്‌കൂളുകളില്‍ ഇംഗ്ലീഷിനും ഹിന്ദിക്കും ഗുജറാത്തിക്കും പുറമെ മറാത്തി കൂടി പഠിപ്പിക്കുക ത്രിഭാഷാപദ്ധതിക്കും ന്യൂനപക്ഷാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്ന് അവര്‍ വാദിച്ചു. ആ വാദം തള്ളിക്കൊണ്ട് 2004 ജൂണ്‍ അഞ്ചിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി വളരെ ശ്രദ്ധേയമാണ്. ഭാഷാ ന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ പോലും സംസ്ഥാന ഭാഷ നിര്‍ബന്ധമായി പഠിപ്പിക്കുന്നത് ന്യൂനപക്ഷാവകാശങ്ങള്‍ക്കു വിരുദ്ധമല്ലെന്ന് മാത്രമല്ല, ദേശീയോദ്ഗ്രഥനത്തിന് ആവശ്യവുമാണെന്ന് സുപ്രീംകോടതി വിധിച്ചു. അന്ന് ചീഫ് ജസ്റ്റിസായിരുന്ന എസ്. രാജേന്ദ്രബാബുവും ജസ്റ്റിസ് എ.ആര്‍. ലക്ഷ്മണനും ജസ്റ്റിസ് ജി.പി. മാഥൂറുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
മറ്റൊരുസംസ്ഥാനത്തു താമസിക്കുമ്പോള്‍ അവിടത്തെ ഭാഷ കൂടി പഠിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം മുഖ്യധാരയില്‍ നിന്നുള്ള അകന്നുപോകലും ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായ വിഘടനവും സംഭവിക്കുമെന്നും വിധിയില്‍ പറയുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ തനിമ നശിപ്പിക്കാതെ സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും പൊതുനന്മലക്ഷ്യമാക്കി ഇത്തരം നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നും വിധി വ്യക്തമാക്കുന്നു. ഇതിനുശേഷം 2006-ല്‍, തമിഴ്‌നാട്ടിലെ സ്‌കൂളുകളിലെല്ലാം ഒന്നു മുതല്‍ പത്ത്‌വരെ ക്ലാസുകളില്‍ തമിഴ് പ്രഥമ നിര്‍ബന്ധിത ഭാഷയാക്കിക്കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നപ്പോഴും ഭാഷാന്യൂനപക്ഷക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു നിരാശരായി മടങ്ങി. കന്യാകുമാരി ജില്ലയിലെ മലയാള സമാജക്കാരും കന്യാകുമാരി യോഗക്ഷേമസഭക്കാരുമാണ് ആദ്യം മദ്രാസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തി പരാജയപ്പെട്ടു പിന്‍വാങ്ങിയത്. തമിഴ്‌നാട്ടില്‍ ഇംഗ്ലീഷ് നിര്‍ബന്ധിത രണ്ടാം ഭാഷയാണ്. തമിഴോ ഇംഗ്ലീഷോ മാതൃഭാഷയല്ലാത്തവര്‍ക്ക് അവരുടെ മാതൃഭാഷ മൂന്നാംഭാഷയായി പഠിക്കാം. മേല്പറഞ്ഞ വിധികളുടെ വെളിച്ചത്തില്‍ കേന്ദ്രീയവിദ്യാലയങ്ങള്‍ തന്നെയും പാഠ്യപദ്ധതിയുടെ ഭാഗമായി സംസ്ഥാന ഭാഷ പഠിപ്പിക്കേണ്ടതാണ്. ഇപ്പോള്‍ ഇംഗ്ലീഷും ഹിന്ദിയും സംസ്‌കൃതവുമാണല്ലോ പഠിപ്പിക്കുന്നത്. അതു ഭരണഘടനാവിരുദ്ധവും സുപ്രീംകോടതി വിധിക്ക് എതിരുമാണ്. വ്യത്യസ്തമായ മുന്‍ വിധികള്‍ക്ക് പുതിയ വിധി വരുമ്പോള്‍ പ്രാബല്യം നഷ്ടപ്പെടുമല്ലോ.
തമിഴ്‌നാട്ടിലേതുപോലുള്ള നിയമമാണ് കേരളത്തിലും വരേണ്ടത്. മലയാളം ഒന്നാം ഭാഷയും ഇംഗ്ലീഷ് രണ്ടാം ഭാഷയും ആയി എല്ലാ തരം സ്‌കൂളുകളിലും (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ., കേന്ദ്രീയവിദ്യാലയം, മറ്റു ഇംഗ്ലീഷ് മാധ്യമ സ്‌കൂളുകളുകള്‍, ഓറിയന്റല്‍ സ്‌കൂളുകള്‍, തമിഴ് സ്‌കൂളുകള്‍ തുടങ്ങിയവ) നിര്‍ബന്ധമായി പഠിപ്പിക്കുക. മൂന്നാം ഭാഷ തമിഴോ കന്നഡയോ ഹിന്ദിയോ അറബിയോ ഉര്‍ദുവോ മറ്റേതെങ്കിലുമോ ആകാമെന്നുവെക്കുക. നാലാമതൊരു ഭാഷകൂടി പഠിക്കണമെന്നുള്ളവര്‍ക്ക് അതിനുള്ള അവസരവും നല്‍കാം. (തമിഴ്‌നാട്ടില്‍ അതിനു സാധിക്കില്ലെന്നാണറിവ്.) അപ്പോള്‍ താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ ഭാഷകള്‍ പഠിക്കാന്‍ കഴിയും.
ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി അടിച്ചേല്പിക്കാനുള്ള ഒരു നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതായി 2010 ഒക്ടോബര്‍ 20 ലെ പത്രങ്ങളില്‍ കണ്ടു. കൊച്ചുകുട്ടികളുടെ പഠനഭാരവും പുസ്തകച്ചുമടും ഇനിയും വര്‍ധിപ്പിക്കുന്ന ഈ നീക്കത്തെ കേരള സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കണം. ഉത്തരേന്ത്യയില്‍ ഹിന്ദി മാത്രവും മറ്റിടങ്ങളില്‍ മൂന്നോ നാലോ ഭാഷകളും എന്ന മധുരമനോഹരമായ ത്രിഭാഷാ പദ്ധതിയാണല്ലോ ഇന്ത്യയില്‍ നടമാടുന്നത്. ഇതിനെതിരെ പോരാടുകതന്നെ വേണം. നഴ്‌സറി തലത്തില്‍ മലയാളം മാത്രം മതിയെന്നും സര്‍ക്കാര്‍ ഉത്തരവിറക്കണം.
(മലയാള സംരക്ഷണവേദി പ്രസിഡന്റാണ് ലേഖകന്‍)from Mathrubhumi
Monday, 22 November 2010
Subscribe to:
Posts (Atom)