മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Sunday 28 November 2010

ആദര്‍ശ് കുംഭകോണം

ആദര്‍ശ് കുംഭകോണം: രേഖകള്‍ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു-madhyamam


ആദര്‍ശ് കുംഭകോണം: രേഖകള്‍ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു
മുംബൈ: ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം സംബന്ധിക്കുന്ന സുപ്രധാന രേഖകള്‍ കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുംബൈ െ്രെകംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് നടപടി. ലോക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ചിനു കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ചയാണ് ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം സംബന്ധിച്ച സുപ്രധാന രേഖകള്‍ നഗര വികസന വകുപ്പില്‍ നിന്ന് കാണാതായതായി സെക്രട്ടറി ഗുരുദാസ് ബാജപെ മുംബൈ മറൈന്‍ ഡ്രൈവ് പൊലീസില്‍ പരാതിപ്പെട്ടത്. 10 ഫയലുകളിലായി സൂക്ഷിച്ച രേഖകളാണു നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിയും ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവത്തെ കുറിച്ച് രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുന്ന രേഖകളാണ് കാണാതായിരിക്കുന്നത്.