മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Tuesday 23 November 2010

എന്‍ഡോസള്‍ഫാന്‍ ദുരിതം

എന്‍ഡോസള്‍ഫാന്‍: 

390 പേര്‍ക്ക് അംഗവൈകല്യം; 546 പേര്‍ക്ക് ബുദ്ധിമാന്ദ്യം

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ കീടനാശിനി ദുരിതം വിതച്ച കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ 546 പേര്‍ക്ക് ബുദ്ധിമാന്ദ്യവും 390 പേര്‍ക്ക് അംഗവൈകല്യവും ബാധിച്ചതായി ആരോഗ്യ വകുപ്പ് നടത്തിയ സര്‍വേയില്‍ വ്യക്തമായി. മൊത്തം 2247 പേര്‍ക്കാണ് കീടനാശിനി പ്രയോഗം മൂലം രോഗബാധയുണ്ടായത്. ഇതില്‍ 315 പേര്‍ പനത്തടി ഗ്രാമ പഞ്ചായത്തിലുള്ളവരാണെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് ഡി.എം.ഒ അവതരിപ്പിച്ച സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
11 പഞ്ചായത്തുകളിലായി 57287 വീടുകളുള്ളതില്‍ 43463 വീടുകളിലാണ് സര്‍വേ നടത്തിയത്. ഇതിലാണ് 2247 പേര്‍ക്ക് രോഗബാധ ഉണ്ടായതായി പറയുന്നത്.
546 പേര്‍ക്ക് ബുദ്ധിമാന്ദ്യമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 78 പേര്‍ക്ക് തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളുണ്ട്. 390 പേര്‍ക്ക് അംഗവൈകല്യം വന്നു. 209 പേര്‍ക്ക് വിവിധ വൈല്യങ്ങളുണ്ട്. 161 പേര്‍ക്ക് കാന്‍സര്‍ ബാധിച്ചു. 115 പേര്‍ക്ക് മനോരോഗം വന്നു. 98 പേര്‍ക്ക് വന്ധ്യത വന്നു. 204 പേര്‍ ബധിരരും മൂകരുമാണ്. 149 പേരുടെ കാഴ്ചക്ക് തകരാറുണ്ട്. 113 പേര്‍ക്ക് ത്വഗ്‌രോഗങ്ങള്‍ ബാധിച്ചു. 154 പേര്‍ക്ക് മറ്റ് രോഗങ്ങളും ബാധിച്ചു.
എല്ലാ പഞ്ചായത്തുകളിലും ഏറിയും കുറഞ്ഞും വൈകല്യം ബാധിച്ചവരുണ്ട്. ബദിയടുക്ക 132, ബേളൂര്‍ 160, മുളിയാര്‍ 158, കാറടുക്ക 243, കല്ലാര്‍ 266, അജാനൂര്‍151, കുംബഡജെ 104, കയ്യൂര്‍ 240, പനത്തടി 315, എന്‍മകജെ 259, പെരിയ 219 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.