മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Tuesday 4 January 2011

ജസ്റ്റിസ് ബാലകൃഷ്ണന്റെ ജസ്റ്റിസ്

ജസ്റ്റിസ് ബാലകൃഷ്ണന്റെ ജസ്റ്റിസ്  ഇടപാടുകള്‍ വെളിച്ചത്തേക്ക്


കൊച്ചി: ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ രണ്ടാമത്തെ മരുമകനായ അഡ്വ. കെ.ജെ. ബെന്നിയുടെ ലക്ഷങ്ങളുടെ ഭൂമി ഇടപാടുകളും വെളിച്ചത്തേക്ക്.


ദേശീയപാതയ്ക്ക് സമീപമുള്ള മരട് വില്ലേജില്‍ 2008 മാര്‍ച്ചിനും 2010 മാര്‍ച്ചിനും ഇടയില്‍ അഞ്ച് ഭൂമി ഇടപാടുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. മരട് സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ആധാരങ്ങള്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്.


ആകെ 96.5 സെന്റ് ഭൂമിയാണ് വാങ്ങിയത്. 81 ലക്ഷത്തോളം രൂപയാണ് ഭൂമിക്ക് ചെലവഴിച്ചത്. എന്നാല്‍, ഈ കണ്ണായ പ്രദേശത്ത് ഇത്രയും ഭൂമിക്ക് കോടികള്‍ വിലയുണ്ടെന്ന് അധികൃതര്‍ക്ക് അറിയാം. എന്നാല്‍, വില കുറച്ചാണ് ആധാരത്തില്‍ കാണിച്ചിട്ടുള്ളത്. കൂടാതെ, ഏതാണ്ട് 50 ലക്ഷം രൂപയെങ്കിലും വിലവരുന്ന വീടാണ് ഈയിടെ പണി തീര്‍ത്തത്. അഭിഭാഷകന്‍ എന്ന നിലയില്‍ കീഴ്‌ക്കോടതികളിലോ ഹൈക്കോടതിയിലോ കാര്യമായ പ്രാക്ടീസ് ബെന്നിക്കില്ല. മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവാണ് ബെന്നി.


വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഭൂസ്വത്തുക്കള്‍ വന്‍തോതില്‍ ബെന്നി വാങ്ങിക്കൂട്ടിയത് പരിസരവാസികളില്‍ ആകാംക്ഷ ഉയര്‍ത്തിയിരുന്നു. കെ.ജി. ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍ ബെന്നിയുടെ വീടിന്റെ പരിസരത്ത് ഇന്ത്യയിലെ തന്നെ പ്രമുഖരായ വ്യവസായികളുടെ കാറുകള്‍ പലപ്പോഴും കാണാമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നു ബെന്നി.


മരുമകനായ അഡ്വ. പി.വി. ശ്രീനിജന്റെയും സാമ്പത്തിക വളര്‍ച്ച പെട്ടെന്നായിരുന്നു. 2006-ല്‍ ഞാറക്കല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീനിജന് ഭൂമിയൊന്നും തന്റെ പേരില്‍ ഇല്ലായിരുന്നു. പിന്നീടാണ് കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി വാങ്ങിയത്.




ചൈന ജനിതക വിളകള്‍ക്ക് പിന്നാലെ; 

ആഘാതം രൂക്ഷമെന്ന് പഠനം

ബെയ്ജിങ്: ലോകമെങ്ങും പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധം അവഗണിച്ച് ജനിതക വിത്തുകളുടെ വഴിയേ മുന്നേറാന്‍ ചൈന തീരുമാനിച്ചു. 2009 ഓഗസ്റ്റില്‍തന്നെ ജനിതക വിത്തുകള്‍ കൃഷി ചെയ്യാന്‍  ചൈന അനുമതി നല്‍കിയിരുന്നു. സമീപകാലത്ത് ജനിതകവിളകളുടെ വന്‍ ഉപയോഗമാണ് ചൈനീസ് കൃഷിയിടങ്ങളില്‍ നടക്കുന്നത്. ഇതിന്റെ പാരിസ്ഥിതിക-സാമ്പത്തിക ആഘാതങ്ങള്‍ കടുത്തതാണെന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നു.ചൈനയിലെ കൃഷി മന്ത്രാലയം കഴിഞ്ഞ വറഷമാണ് ജനിതകമാറ്റം വരുത്തിയ രണ്ട് നെല്ലിനങ്ങള്‍ക്കും ഒരു ചോളത്തിനും അനുമതി നല്‍കിയത്. നേരത്തെ മുതല്‍ ചൈന വ്യാവസായിക അടിസ്ഥാനത്തില്‍ ബിടി പരുത്തി വലിയ തോതില്‍ വളര്‍ത്തുന്നുണ്ട്. ഇതിനു പുറമേയാണ് ഭക്ഷ്യ വിളകളുടെ മേഖലയിലും ജനിതകവിളകള്‍ വ്യാപകമാക്കിയ്. ചൈനയിലെ പരമ്പരാഗത കൃഷികളെയും ഉല്‍പാദനത്തെയും ഇടത്തരം-ചെറുകിട കര്‍ഷകരുടെ സാമ്പത്തിക അവസ്ഥകളെയും ജനിതകവിളകള്‍ ദോഷകരമായി ബാധിച്ചെന്നാണ് അടുത്തിടെ ജികുംഹുവാങ് എന്ന കാര്‍ഷിക ശാസ്ത്രജ്ഞന്റെ മേല്‍നോട്ടത്തി നടന്ന പഠനം തെളിയിച്ചത്.
ചെറുകിട വയലുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജനിതകവിളകള്‍ കൃഷി ചെയ്യാനാണ് കഴിഞ്ഞ വര്‍ഷം ചൈന സുരക്ഷാ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇക്കാര്യം ചൈനീസ് അധികാരികള്‍ പരസ്യമാക്കിയിരുന്നില്ല.  ഒരു പ്രാദേശിക മാധ്യമം വിവരം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും ഭരണസമിതിയും സംയുക്തമായി പ്രതിവര്‍ഷം പ്രസിദ്ധീകരിക്കുന്ന 'നമ്പര്‍ വണ്‍ ഡോക്യുമെന്റ്' എന്ന പ്രസിധീകരണത്തില്‍ ഈ വര്‍ഷത്തെ മുഖ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്നായി ജി.എം. വിളകളുടെ വ്യവസായവല്‍കരണത്തെ വിശേഷിപ്പിക്കുന്നു.