മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Saturday 29 January 2011

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: മൊഴിമാറ്റ രേഖകള്‍ പുറത്ത്‌

കൈക്കൂലി: കെഎസ്ഇബി സബ് എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി
Posted on: 29 Jan 2011



നെടുമ്പാശ്ശേരി: വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എന്‍ജിനീയറെ വിജിലന്‍സ് വിഭാഗം കൈയോടെ പിടികൂടി.

കറുകുറ്റി കെഎസ്ഇബി ഓഫീസിലെ സബ് എന്‍ജിനീയറായ കറുകുറ്റി തോട്ടുങ്ങല്‍ വീട്ടില്‍ ടി.ടി. ഡേവീസിനെ (42) ആണ് വിജിലന്‍സ് ഡിവൈഎസ്​പി എ.യു. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കൊരട്ടി കിഴക്കുമുറി ചിറയ്ക്കല്‍ വീട്ടില്‍ പാപ്പുവിന്റെ മകന്‍ തോമസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് വെള്ളിയാഴ്ച കറുകുറ്റിയിലെത്തി സബ് എന്‍ജിനീയറെ അറസ്റ്റുചെയ്തത്. തോമസിന്റെ സഹോദരി ആനി കറുകുറ്റിയിലുള്ള സ്ഥലത്ത് കാര്‍ഷിക ആവശ്യത്തിനായി വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് കറുകുറ്റി കെഎസ്ഇബി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആനി സ്ഥലത്തില്ല. 2250 രൂപയാണ് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് കെഎസ്ഇബി ഓഫീസില്‍ അടയേ്ക്കണ്ടിയിരുന്നത്. എന്നാല്‍, സബ് എന്‍ജിനീയര്‍ തോമസിനോട് 3250 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്ന് പറയുന്നു. ഇത്രയും തുക തന്റെ കൈവശം നേരിട്ട് നല്‍കണമെന്നും സബ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടുവത്രെ.

ഇതേത്തുടര്‍ന്നാണ് തോമസ് വിജിലന്‍സിന് പരാതി നല്‍കിയത്. വിജിലന്‍സ് മാര്‍ക്ക്‌ചെയ്ത് നല്‍കിയ നോട്ടുകളാണ് തോമസ് സബ് എന്‍ജിനീയര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് വിജിലന്‍സ് വിഭാഗമെത്തി സബ് എന്‍ജിനീയറെ അറസ്റ്റ്‌ചെയ്യുകയായിരുന്നു. രണ്ട് ഗസറ്റഡ് ഓഫീസര്‍മാരുടെ സാന്നിധ്യത്തിലാണ് അറസ്റ്റ്‌രേഖപ്പെടുത്തിയത്. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വൈ. നിസാമുദ്ദീന്‍, മനോജ് കബീര്‍, എസ്. ബിനു, സബ് ഇന്‍സ്‌പെക്ടര്‍മാരായ എ.ബി. പൊന്നപ്പന്‍, ടി.കെ. ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

സബ് എന്‍ജിനീയറില്‍നിന്നും 3250 രൂപയും കണ്ടെടുത്തു. പിടിയിലായ സബ് എന്‍ജിനീയറെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈഎസ്​പി സുനില്‍കുമാര്‍ അറിയിച്ചു.
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മൊഴിമാറ്റിപ്പറയുന്നതിന് തയാറാക്കിയതെന്ന് സംശയിക്കുന്ന രേഖകള്‍ പുറത്തായി. റെജുല, റെജീന എന്നീ സാക്ഷികളുടെ മൊഴിമാറ്റിയ രേഖകളാണ് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടത്. കോടതിയില്‍ കൊടുത്ത മൊഴി തിരുത്തുന്നതിന് മുന്നോടിയായാണ് ഇവ എഴുതിയുണ്ടാക്കിയതെന്നാണ് സംശയിക്കുന്നത്. കേസില്‍ റെജുലയുടെയും റെജീനയുടെയും മൊഴിമാറ്റുന്നതിന്