മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Tuesday 11 January 2011

JAN 11

കൊച്ചിയില്‍ നാളെ മുതല്‍ ലൈന്‍ ട്രാഫിക്

കൊച്ചിയില്‍ നാളെ മുതല്‍ ലൈന്‍ ട്രാഫിക്
കൊച്ചി: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അരൂര്‍ -ഇടപ്പള്ളി റൂട്ടില്‍ ബുധനാഴ്ച മുതല്‍ ലൈന്‍ ട്രാഫിക് സംവിധാനം നടപ്പാക്കുന്നു. പ്രത്യേക നിയമങ്ങള്‍ പാലിച്ച് വാഹനങ്ങള്‍ വരിവരിയായി ഒന്നോ രണ്ടോ നിരകളിലായി പോകുന്ന രീതിയാണ് ലൈന്‍ ട്രാഫിക്. ഇതുമൂലം ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. അടുത്ത ഘട്ടങ്ങളിലായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇടപ്പള്ളിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ട്രക് ടെര്‍മിനലിന് സംസ്ഥാന ആസൂത്രണ കമീഷന്റെ അംഗീകാരം ലഭിച്ചതായും മന്ത്രി വെളിപ്പെടുത്തി. അടുത്ത ബജറ്റില്‍ ഇതിനായി പണം വകയിരുത്തും. ആയിരം ട്രക്കുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുംവിധം 25 കോടിയോളം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 25 ഏക്കര്‍ സ്ഥലമാണ് ഇതിനായി ആവശ്യമുള്ളത്. സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതോടെ നിര്‍മാണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

 

ഓട്ടോ-ടാക്‌സി നിരക്കുകള്‍ ഉയര്‍ത്താന്‍ ശുപാര്‍ശ

Posted On: Tue, 11 Jan 2011 16:52:30
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക്‌ വര്‍ദ്ധിപ്പിക്കാന്‍ ജസ്റ്റീസ്‌ എം.രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്‌തു. ഓട്ടോയ്ക്ക്‌ മിനിമം ചാര്‍ജ്‌ 10 രൂപയില്‍ നിന്ന്‌ 12 രൂപയാക്കാനും ടാക്‌സി മിനിമം ചാര്‍ജ്‌ 50 രൂപയില്‍ നിന്നും 60 രൂപയാക്കാനുമാണ്‌ ശുപാര്‍ശ.

നിരക്ക്‌ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നാളത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം ഉണ്ടാകും. ഓട്ടോയ്ക്ക് ഒന്നേകാല്‍ കിലോമീറ്ററിന് ഏഴര രൂപയായിരുന്നത് എട്ട് രൂപയാക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്.


ജനിതക വിളകളും വളരുന്ന ആശങ്കകളും
Posted on: 11 Jan 2011
എം.പി. വീരേന്ദ്രകുമാര്‍


മനുഷ്യജീനുകള്‍ കഴുതയിലും സിംഹത്തിന്‍േറത് ആടുകളിലും തിമിംഗിലത്തിന്‍േറത് കോഴികളിലും സന്നിവേശിപ്പിച്ച് പുതിയൊരു പ്രജനനരീതി വികസിപ്പിച്ചെടുത്താലുണ്ടാകുന്ന ഭീകരാവസ്ഥയെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. പ്രകൃതിയുടെ നൈതികതയുടെയും മൗലികതയുടെയും അതിക്രൂരമായ നിരാസമാണത്. അടിസ്ഥാനപരമായി ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്



''എത്രമാത്രം ക്ഷണികമാണ് മനുഷ്യന്റെ ആഗ്രഹങ്ങളും പരിശ്രമങ്ങളും! എത്രയോ ഹ്രസ്വമാണല്ലോ ഈ ഭൂമിയില്‍ അവനനുവദിക്കപ്പെട്ട സമയം! അനന്തകാലമായി പ്രകൃതി കുന്നുകൂട്ടിയ ഉത്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, മനുഷ്യനിര്‍മിത ഉത്പന്നങ്ങള്‍ എത്രമാത്രം മോശപ്പെട്ടതാണ്! ആ ഉത്പന്നങ്ങളെയപേക്ഷിച്ച്, എത്രയെത്ര മടങ്ങ് തനിമയാര്‍ന്നതാണ് പ്രകൃതിയുടെ വിഭവങ്ങള്‍ എന്ന് നമുക്ക് വിസ്മയിച്ചുകൂടേ? അതിസങ്കീര്‍ണ ജീവിതവ്യവസ്ഥയുമായി അത്യന്തം ഇണങ്ങിച്ചേര്‍ന്നവയാണവ. 'പ്രകൃതിയുടെ നിര്‍മിതിരീതി മനുഷ്യന്‍േറതിനേക്കാള്‍ എത്ര മഹത്തരം' എന്ന മുദ്രയും നമുക്കതില്‍ പതിച്ചുകൂടേ?''- ഏകദേശം രണ്ടു ശതകങ്ങള്‍ക്ക് മുന്‍പ് പരിണാമപ്രക്രിയയുടെ ജനയിതാവായ ഡാര്‍വിന്‍, 'ദ ഒറിജിന്‍ ഓഫ് സ്​പീഷീസ് ' (The Origin of Species) എന്ന തന്റെ ഗ്രന്ഥത്തില്‍ കുറിച്ചതാണ് ഈ വാക്കുകള്‍. ഇന്നത്തെ സങ്കീര്‍ണ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

യുഗയുഗാന്തരങ്ങളായി ജീവ-സസ്യജാലങ്ങളുടെ പ്രജനനത്തിനായി പ്രകൃതി അനുപമമായൊരു ജൈവവ്യവസ്ഥയൊരുക്കിയിട്ടുണ്ട്. അതിനെ അപ്പാടെ തകിടംമറിച്ച് ഒരു കൃത്രിമ പ്രജനനസംവിധാനം ബഹുരാഷ്ട്രകുത്തകകള്‍ സൃഷ്ടിച്ചിരിക്കുന്നു. അതാകട്ടെ, മാനവരാശിക്കും മറ്റു ജൈവസമൂഹത്തിനും അത്യന്തം അപകടകരവുമാണ്. മനുഷ്യജീനുകള്‍ കഴുതയിലും സിംഹത്തിന്‍േറത് ആടുകളിലും തിമിംഗിലത്തിന്‍േറത് കോഴികളിലും സന്നിവേശിപ്പിച്ച് പുതിയൊരു പ്രജനനരീതി വികസിപ്പിച്ചെടുത്താലുണ്ടാകുന്ന ഭീകരാവസ്ഥയെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. പ്രകൃതിയുടെ നൈതികതയുടെയും മൗലികതയുടെയും അതിക്രൂരമായ നിരാസമാണത്. അടിസ്ഥാനപരമായി ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്.

ജൈവസാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി തികച്ചും പ്രകൃതിവിരുദ്ധവും അധാര്‍മികവുമായ പരീക്ഷണങ്ങളാണ് അമേരിക്കയടക്കമുള്ള വികസിതനാടുകളിലും ചില വികസ്വരരാജ്യങ്ങളിലും ഇപ്പോള്‍ നടന്നുവരുന്നത്. റോസാച്ചെടികള്‍ പന്നികളുമായും പൂമ്പാറ്റകള്‍ ഞാഞ്ഞൂലുകളുമായും തക്കാളിച്ചെടി ഓക്ക് മരങ്ങളുമായും സംയോഗിക്കപ്പെട്ടു. ഈ പരീക്ഷണങ്ങളെ ജൈവസമൂഹത്തിന്റെമേല്‍ നടത്തുന്ന ബലാത്സംഗമായേ കാണാന്‍ പറ്റൂ. മനുഷ്യരടക്കമുള്ള ജീവസമൂഹത്തില്‍ പ്രജനനത്തിനായി നടന്നുകൊണ്ടിരിക്കുന്ന ക്ലോണിങ്ങില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ജി.എം. വിത്തുത്പാദനപ്രക്രിയ.

ഈയിടെ തിരുവനന്തപുരത്തു നടന്ന മൂന്നാം അന്താരാഷ്ട്ര കേരളപഠന കോണ്‍ഗ്രസ്സില്‍ സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള 'ആഗോളവത്കരണകാലത്തെ കൃഷി' എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യവെ, ജനിതകപരിവര്‍ത്തിത (ജി.എം.) വിത്തുകളെ അനുകൂലിച്ച് സംസാരിച്ചത് ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ എതിര്‍ക്കുന്നത് അന്ധവിശ്വാസമാണെന്നും അത്തരം വിത്തുകള്‍ കാര്‍ഷികാദായം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ജനിതക പരിവര്‍ത്തിത കൃഷികളെയും ബഹുരാഷ്ട്രകുത്തകകളെയും അതിനിശിതമായി അദ്ദേഹം വിമര്‍ശിച്ചിരുന്നു.

അതേ സെമിനാറില്‍ സംസാരിച്ച സംസ്ഥാന കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനും പിന്നീട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും തത്സംബന്ധമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. ജനിതകപരിവര്‍ത്തിത വിളകളെ സംബന്ധിച്ചുള്ള വിവാദം സങ്കീര്‍ണമായി തുടരുന്ന സാഹചര്യത്തില്‍, ഇതോടു ബന്ധപ്പെട്ട ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.

'ബാസിലസ് തുറുഞ്ചിയന്‍സ് ' (ബി.ടി.) എന്ന ബാക്ടീരിയത്തെ വേര്‍തിരിച്ചെടുക്കുകയാണ് ജി.എം. വിത്തുത്പാദനത്തിന്റെ പ്രാരംഭഘട്ടം. ഇതിനെ 'കാര്‍ഷികസൗഹൃദ ബാക്ടീരിയ'യെന്നറിയപ്പെടുന്ന അഗ്രോ ബാക്ടീരിയയുമായി യോജിപ്പിച്ച് അവയില്‍നിന്ന് പ്രത്യേകമായൊരു ജീനിനെ വേര്‍തിരിച്ചെടുക്കുന്നു. ഈ ജീന്‍, ജി.എം. വിളകളുണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന സസ്യങ്ങളില്‍ കുത്തിവെച്ച് ടിഷ്യുകള്‍ച്ചറിലൂടെയാണ് ജനിതകവിത്തുകള്‍ ഉത്പാദിപ്പിക്കുന്നത്. ഇങ്ങനെ നിര്‍മിച്ചെടുക്കുന്ന വിത്തുകളുപയോഗിച്ചുണ്ടാക്കുന്ന വിളകള്‍ക്ക് കീടങ്ങളെ സ്വയം നശിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് ബി.ടി. വിത്തുകളെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. ഇത്തരം വിളകളിലുള്ള വിഷാംശമാണ് കീടങ്ങളെ നശിപ്പിക്കുന്നതെന്നും അത് മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും അപായകരമാണെന്നും ഈ കാര്‍ഷികസമ്പ്രദായത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യവ്യാപകമായി വന്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ച ബി.ടി. വഴുതിനയുടെ കാര്യമിവിടെ പ്രസക്തമാകുന്നു. മഹാരാഷ്ട്രയിലെ ഹൈബ്രിഡ് സീഡ് കമ്പനിയാണ് ബി.ടി. വഴുതിനവിത്ത് വികസിപ്പിച്ചെടുത്തത്. അതിനെതിരെ ഉയര്‍ന്ന ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്ന് ബി.ടി. വഴുതിനക്കൃഷിക്ക് കേന്ദ്രസര്‍ക്കാറിനു നിരോധനമേര്‍പ്പെടുത്തേണ്ടിവന്നു.

ഈയിടെ 'ഒലീവ് പബ്ലിക്കേഷന്‍സ്' പ്രസിദ്ധീകരിച്ച 'വേണം നിതാന്ത ജാഗ്രത' എന്ന എന്റെ രചനയില്‍, 'നാശം വിതയ്ക്കുന്ന ബി.ടി. വഴുതിനങ്ങ' എന്ന ലേഖനത്തില്‍ (ഇത് പ്രധാനമന്ത്രിക്ക് 2006 ആഗസ്തില്‍ അയച്ച ഒരു തുറന്ന കത്തിന്റെ പരിഭാഷയാണ്) ഈ ഇനങ്ങളുണ്ടാക്കുന്ന ജൈവ-ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. ''ബി.ടി. വഴുതിനങ്ങയില്‍ ഉപയോഗിക്കുന്ന ആഡ് മാര്‍ക്കര്‍ ജീനും എന്‍.പി.ടി. കക ജീനും ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശക്തിയുള്ളവയാണ്. സ്‌ട്രെപ്‌റ്റോമൈസിനെ പ്രതിരോധിക്കുന്ന ജീന്‍ ഭക്ഷ്യയോഗ്യമായ ജി.എം. വിളകളില്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ബി.ടി. വഴുതിനങ്ങയില്‍ ഉപയോഗിക്കുന്ന ക്വാളിഫ്‌ളവര്‍ മൊസൈക് വൈറസ് മനുഷ്യകലകളുമായി പ്രതിപ്രവര്‍ത്തിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരം ജീനുകള്‍ കാന്‍സറിന് കാരണമായേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്.'' ബി.ടി. വഴുതിന ഉള്‍ക്കൊള്ളുന്ന അപായങ്ങളെക്കുറിച്ച് വിശദമായ വിവരണം പ്രസ്തുത ലേഖനത്തിലുണ്ട്.

ജി.എം. ഭക്ഷ്യവസ്തുക്കളില്‍ അന്തര്‍ലീനമായിട്ടുള്ള അപകടങ്ങളെക്കുറിച്ച് മൂന്ന് ആധികാരികഗ്രന്ഥങ്ങള്‍ രചിച്ച ജഫ്രി എം. സ്മിത്ത്, ബി.ടി. വഴുതിനയടക്കമുള്ള ജി.എം. വിളകള്‍ക്ക് സത്വരം വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. പ്രകൃതിയെയും ജൈവവ്യവസ്ഥയെയും ജി.എം. കാര്‍ഷികരീതി അത്യന്തം അപായകരമായി ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 13 വര്‍ഷക്കാലമായി ജി.എം. വിളകളെക്കുറിച്ച് അദ്ദേഹം ശാസ്ത്രജ്ഞന്മാരുമായി സംവദിച്ചു കൊണ്ടിരിക്കയാണ്. ജി.എം.കാര്‍ഷികരീതിയില്‍ അന്തര്‍ഭവിച്ചിട്ടുള്ള 65 വിപത്തുകള്‍ സ്മിത്ത് കണ്ടെത്തിയിട്ടുണ്ട്.

പ്രശസ്ത മോളിക്യൂളര്‍ ബയോളജിസ്റ്റായ ഡോ. പുഷ്പാഭര്‍ഗവയും സ്മിത്തിന്റെ അനുമാനങ്ങളെ അനുകൂലിക്കുന്നു. ജി.എം.വിത്തുകളുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതുവരെ നടത്തിയ പഠനങ്ങളാകട്ടെ, ഒട്ടുംതന്നെ കാര്യക്ഷമമായിരുന്നുമില്ല എന്നാണ് അവരുടെ നിഗമനം. സഹസ്രാബ്ദങ്ങളായി രൂപപ്പെട്ട പ്രകൃതി-ആവാസവ്യവസ്ഥകളെ വെറും തൊണ്ണൂറ് ദിവസങ്ങള്‍ ദീര്‍ഘിക്കുന്ന 'പഠനങ്ങളുടെ' പിന്‍ബലത്തിലാണ് ബഹുരാഷ്ട്രകുത്തകകള്‍ തകര്‍ക്കുന്നത്.
ജനിതകപരിവര്‍ത്തിത വിത്തുകളുടെ കുത്തകാവകാശം യു.എസ്. ബഹുരാഷ്ട്ര കമ്പനിയായ മോണ്‍സാന്‍േറായ്ക്കാണ്. ഇത്തരം വിത്തുകള്‍ ആഗോളാടിസ്ഥാനത്തില്‍ വിപണനം നടത്തുന്നതിനായി മോണ്‍സാന്‍േറായെ സംരക്ഷിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നാണ് ഈയിടെ പുറത്തായ വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നത്. യു.എസ്. കൃഷിവകുപ്പു സെക്രട്ടറി ടോം വില്‍സാക്കാണ് മോണ്‍സാന്‍േറായുടെ വിപണന കുതന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ''ജനിതകപരിവര്‍ത്തിത വിത്തുകളാണ് ലോകജനതയുടെ പട്ടിണി മാറ്റാനുള്ള ഏക പരിഹാരം'' എന്ന മുദ്രാവാക്യം രൂപകല്പന ചെയ്തതും ഇദ്ദേഹം തന്നെ.

പട്ടിണി കൊടികുത്തി വാഴുന്ന ആഫ്രിക്കന്‍-ഏഷ്യന്‍ - ലാറ്റിനമേരിക്കന്‍ നാടുകളടക്കമുള്ള മൂന്നാം ലോകരാഷ്ട്രങ്ങളെ ബി.ടി. കാര്‍ഷികവൃത്തിയുടെ വിഷ(മ)വൃത്തത്തിലാക്കുകയാണ് ആകര്‍ഷകമായ ഈ മുദ്രാവാക്യത്തിന്റെ ലക്ഷ്യം. ബി.ടി. വിത്തുകളുടെ വില്പനയിലൂടെ കോടാനുകോടി ഡോളര്‍ മോണ്‍സാന്‍േറാ സ്വന്തമാക്കുന്നു. അതിന്റെ വലിയൊരു ഭാഗം യു.എസ്. സര്‍ക്കാറിനുള്ളതാണ്. ''ലാഭം, കൂടുതല്‍ കൂടുതല്‍ ലാഭം'' എന്നാണ് മോണ്‍സാന്‍േറായുടെ മുദ്രാവാക്യം. ബി.ടി. വിരുദ്ധ നിലപാടുകള്‍ അന്ധവിശ്വാസജടിലവും പാരിസ്ഥിതിക മൗലികവാദവുമാണെന്നും മോണ്‍സാന്‍േറാ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.

ഞാനും പ്രൊഫ. പി.എ. വാസുദേവനും ചേര്‍ന്നെഴുതി, 'മാതൃഭൂമിബുക്‌സ് പ്രസിദ്ധീകരിച്ച, 'ലോക വ്യാപാരസംഘടനയും ഊരാക്കുടുക്കുകളും' എന്ന രചനയിലെ 'മരണം വിളയിക്കുന്ന ബഹുരാഷ്ട്ര കുത്തകകള്‍' എന്ന ലേഖനത്തില്‍ ഇപ്രകാരം നിരീക്ഷിച്ചിട്ടുണ്ട് -''കീഴടക്കുക, കൈയേറുക, കൈയടക്കുക-ആഗോള കുത്തകകളുടെ പ്രിയങ്കരമായ മുദ്രാവാക്യവും ആത്യന്തിക ലക്ഷ്യവും ഇതാണ്. സമ്പത്തിനെയും മനുഷ്യനെയും സംസ്‌കാരത്തെയും എപ്രകാരമായാലും സ്വന്തമാക്കി, സ്വകാര്യലാഭം വര്‍ധിപ്പിക്കുന്നതിന് അവര്‍ അവലംബിക്കാത്ത മാര്‍ഗങ്ങളില്ല... ഭൂമി, വിത്ത്, ആകാശം, നദികള്‍, വൃഷ്ടി, സംസ്‌കാരം... അവസാനം ജീവന്‍ - കുത്തകയുടെ പട്ടിക യാതൊരു തടസ്സവുമില്ലാതെ തുടര്‍ന്നുപോവുന്നു... നമ്മുടെ ഭക്ഷ്യസുരക്ഷിതത്വത്തെ തട്ടിയെടുക്കുന്ന രാഷ്ട്രാന്തര ഭീകരന്മാരായ കുത്തകകള്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു... കൃഷിയും വ്യാപാരവും തട്ടിയെടുക്കുന്ന ബഹുരാഷ്ട്ര കുത്തകകളില്‍ പ്രമുഖരാണ് മോണ്‍സാന്‍േറായും കാര്‍ഗിലും. അവരോടൊപ്പം നില്‍ക്കുന്ന ബഹുരാഷ്ട്ര കുത്തകകള്‍ വേറെയുമുണ്ട്...'' 2002-ന്റെ ആദ്യപാദത്തിലെഴുതിയ ഈ ലേഖനം, ഏകദേശം എട്ടുവര്‍ഷങ്ങള്‍ക്കുശേഷം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ബി.ടി. വിത്തുകളെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടയില്‍, ഇപ്പോഴും ഏറെ പ്രസക്തമാണെന്ന് തോന്നുന്നു.

സ്വാഭാവിക സസ്യപ്രജനനപ്രക്രിയയില്‍, സ്വജാതിയില്‍പ്പെട്ട, തദ്ദേശീയമായ ഇനങ്ങള്‍ മാത്രം സങ്കലനം നടത്തി പുതിയ വിത്തിനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, ജി.എം. വിളകളില്‍ സ്വജാതിക്കു പുറമേ അന്യജാതി ചെടികള്‍, ജന്തുക്കള്‍, സൂക്ഷ്മാണുക്കള്‍, മത്സ്യങ്ങള്‍ എന്നിവയില്‍നിന്നെല്ലാമുള്ള ജീനുകള്‍ കലര്‍ത്തുകയാണ് ചെയ്യുന്നത്.

ഉദാഹരണത്തിന്, നേരത്തേ സൂചിപ്പിച്ചതുപോലെ, മറ്റൊരു ബഹുരാഷ്ട്രകമ്പനിയായ കാല്‍ജി കമ്പനി അമേരിക്കയില്‍ വിപണനത്തിനിറക്കിയ അഴുകാത്ത ഫ്‌ളാവര്‍ തക്കാളിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത് ഉത്തരധ്രുവപ്രദേശത്തെ ഒരു മത്സ്യത്തില്‍നിന്ന് വേര്‍തിരിച്ചെടുത്ത ജീനുകളാണ്. ചെടികള്‍ക്ക് കീടനാശിനികളെ വിഘടിപ്പിക്കാനുള്ള ശേഷി പകരാന്‍ ജാപ്പനീസ് ശാസ്ത്രജ്ഞര്‍ മനുഷ്യന്റെ കരളില്‍നിന്നെടുത്ത രണ്ടു ജീനുകള്‍ വേര്‍തിരിക്കുന്നുവെന്ന കാര്‍ഷികവിദഗ്ധനായ ഡോ. ജോസ് ജോസഫിന്റെ നിരീക്ഷണം ഞെട്ടിപ്പിക്കുന്നതാണ്. ലളിതമായി പറഞ്ഞാല്‍ ഈ അന്താരാഷ്ട്ര കുത്തകകള്‍ 'നോണ്‍ വെജിറ്റേറിയന്‍' പച്ചക്കറികളും പഴങ്ങളുമൊക്കെ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്നു!

അതിനുപുറമെ ബി.ടി. വിത്തുകള്‍ 'അന്തകവിത്തു'കളാണ്. 'ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും' എന്ന കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 'കര്‍ഷകനെ മോഷ്ടാവാക്കുന്ന അന്തകവിത്തുകള്‍' എന്ന ലേഖനം, ബി.ടി. വിത്തുകളില്‍ അന്തര്‍ഭവിച്ചിട്ടുള്ള അതീവ ഗുരുതരങ്ങളായ വിപത്തുകള്‍ അനാവരണം ചെയ്യുന്നുണ്ട്. ജി.എം. വിളകളിലെ വിഷങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുതരപ്രശ്‌നങ്ങള്‍ക്കുപുറമെ, ആയിരക്കണക്കിന് വര്‍ഷങ്ങളായി നാം കൃഷിചെയ്തുകൊണ്ടിരിക്കുന്ന എണ്ണമറ്റ വിത്തിനങ്ങളാണ് നമുക്ക് നഷ്ടമാവുക. അന്തകവിത്തുകളുടെ പേറ്റന്‍റ് മോണ്‍സാന്‍േറായ്ക്ക് സ്വന്തമാണെന്നും ഓര്‍ക്കുക.

''വിത്ത് സൂക്ഷിച്ചു കൃഷിചെയ്യുക എന്ന മൗലികാവകാശം കര്‍ഷകന്‍ നിറവേറ്റുമ്പോള്‍, മോഷ്ടാവെന്നു മുദ്രകുത്തുന്ന നിയമാവലിയാണ് ലോകവ്യാപാരസംഘടനയുടേത്. ജനിതക എന്‍ജിനീയറിങ് എന്നപേരില്‍ വിത്തിനുമേല്‍ പൂര്‍ണകുത്തക നല്‍കുന്ന നിയമമാണ് ഇതിനു വഴിവെക്കുന്നത്. ഈ പരീക്ഷണങ്ങള്‍ ഒടുവില്‍ അന്തകവിത്തില്‍ എത്തി. 1998-ല്‍ അമേരിക്കയിലെ പൈന്‍ലാന്‍ഡ് കമ്പനി, ഒരു പുതിയ കാര്‍ഷിക ജൈവസാങ്കേതികവിദ്യയ്ക്ക് രൂപംനല്‍കി. ഊഷരവിത്തുകള്‍ (Sterile seeds) ഉത്പാദിപ്പിക്കാനുള്ള പേറ്റന്‍റുമായി ബന്ധപ്പെട്ടതായിരുന്നു അത്. സസ്യജീനുകളുടെ നിയന്ത്രണമെന്ന പേരിലാണ് അത് പ്രചാരത്തിലായത്. സസ്യത്തിന്റെ ഡി.എന്‍.എ. പ്രത്യേകതരത്തില്‍ മാറ്റിമറിച്ച് ഭ്രൂണഹത്യനടത്തുന്ന പരീക്ഷണമായിരുന്നു അത്. ഈ അന്തകവിത്തുകള്‍ വില്‍ക്കുമ്പോള്‍, അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയായ യു.എസ്.ഡി.എ.യ്ക്ക് കിട്ടുന്ന ലാഭം അഞ്ചു ശതമാനമാണ് ''.

ജനിതകമാറ്റം വരുത്തിയ ഇത്തരം വിത്തുകളില്‍ അന്തര്‍ഭവിച്ച അപകടങ്ങളത്രയും പ്രസ്തുത ലേഖനം ചര്‍ച്ചചെയ്യുന്നുണ്ട്. വരുംകാലത്ത്, തെങ്ങും വെള്ളരിയും പാവയ്ക്കയും പപ്പായയും മറ്റും മറ്റും വീണ്ടും വിളയിറക്കണമെങ്കില്‍ ഇവയുടെ പേറ്റന്‍റ് അവകാശമുള്ള മോണ്‍സാന്‍േറായുടെ വിത്തുകളെ ആശ്രയിച്ചേ മതിയാവൂ.

ജനിതകപരിവര്‍ത്തിത ഭക്ഷ്യവിളകളില്‍ ഏറ്റവും ഗുരുതരങ്ങളായ അന്‍പത് വിപത്തുകളെക്കുറിച്ച് തന്റെയൊരു പഠനത്തില്‍ പ്രശസ്ത ശാസ്ത്രജ്ഞനായ നാഥാന്‍ ബറ്റാലിയന്‍ എന്‍.ഡി. വിശദമായി അപഗ്രഥിച്ചിട്ടുണ്ട്. രാസവളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളേക്കാള്‍ ഭീകരമായ പ്രത്യാഘാതങ്ങള്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം ഉദാഹരണസഹിതം തന്റെ പഠനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ജനിതകമാറ്റം വരുത്തി സംയോജിപ്പിക്കപ്പെടുന്ന ജീനുകള്‍, പല പുതിയ പ്രോട്ടീനുകളെയും ഉത്പാദിപ്പിക്കും. ജനിതകപരിവര്‍ത്തിത വിളകള്‍ ഭക്ഷിക്കുന്നവര്‍ക്ക് അലര്‍ജിയടക്കമുള്ള വിവിധ രോഗങ്ങള്‍ പിടിപെടുമെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. ബി.ടി. വിത്തിനങ്ങളില്‍ സന്നിവേശിപ്പിച്ചിട്ടുള്ള 'ക്രൈ' എന്ന പേരിലറിയപ്പെടുന്ന ജീനുകള്‍, അലര്‍ജി, വയറിളക്കം, ത്വഗ്രോഗങ്ങള്‍ എന്നിവ ഉണ്ടാക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ബി.ടി. പരുത്തിയുടെ ഇലകള്‍ തിന്ന കന്നുകാലികള്‍ മരണപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ടി. പരുത്തികൃഷിയിടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ അലര്‍ജി സംബന്ധമായ രോഗങ്ങളുണ്ടാവുന്നുണ്ട് എന്ന് മധ്യപ്രദേശില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.ജി.എം. വിളകളില്‍ കൃത്രിമമായി ഡി.എന്‍.എ. കുത്തിവെക്കുമ്പോഴുണ്ടാകുന്ന അപായകരമായ രാസപരിണാമങ്ങളെക്കുറിച്ച് നാഥാന്‍ ബറ്റാലിയന്‍ വിശദീകരിക്കുന്നുണ്ട്.

ജനിതകപരിവര്‍ത്തിത ചോളം, ഉരുളക്കിഴങ്ങ്, കടല, സോയാബീന്‍ തുടങ്ങിയവയെല്ലാം കഠിനമായ അലര്‍ജി രോഗപീഡയ്ക്ക് വഴിയൊരുക്കുന്നു. അതോടെ, ഗുരുതരമായ രോഗശമനത്തിന് കഴിക്കേണ്ടിവരുന്ന ശക്തമായ ആന്‍റിബയോട്ടിക്കുകള്‍പോലും മനുഷ്യനില്‍ ഏശാതാവുന്നു. രോഗപ്രതിരോധശേഷിയാകട്ടെ, അപായകരമാംവിധം ഇടിയുകയും ചെയ്യുന്നു. അതുകൊണ്ടും ആന്‍റിബയോട്ടിക് വിപത്ത് അവസാനിക്കുന്നില്ല. എണ്ണമറ്റ സാംക്രമികരോഗങ്ങളാണ് സമീപഭാവിയില്‍ത്തന്നെ ജി.എം. പാലും ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കുന്നവരെ ഗ്രസിക്കാന്‍ പോകുന്നത്.